സാധനങ്ങൾക്ക് വില കൂട്ടി സപ്ലൈകോ. ജയ അരിക്കും പച്ചരിക്കും വിലകൂട്ടി. സബ്സിഡി ലഭിക്കുന്ന അരിക്ക് ഈ മാസം മൂന്നു രൂപയാണ് കൂട്ടിയത്. ഇതോടെ ജയ അരിക്ക് കിലോഗ്രാമിന് യഥാക്രമം 29 രൂപയും പച്ചരിക്ക് 33 രൂപയുമായി. കുറുവ, മട്ട അരികളുടെ വില മൂന്നു മാസം മുമ്പ് തന്നെ വർദ്ധിപ്പിച്ചിരുന്നു. നിലവിൽ കിലോക്ക് 33 രൂപയാണ് ഇവയുടെ സബ്സിഡി വില. വൻപയറിന് നാലു രൂപ കൂട്ടി 79 രൂപയാക്കി. അതേസമയം വെളിച്ചെണ്ണ വില 8 രൂപ കുറച്ച് 167 ആക്കിയിട്ടുണ്ട്.









