കൊയിലാണ്ടി: കൊല്ലം ചിറയിൽ കൂട്ടുകാരോടൊപ്പം നീന്തുന്നതിനിടയിൽ വിദ്യാർത്ഥി മുങ്ങി മരിച്ചു.മൂടാടി മലബാർ കോളേജ് ബി.ബി.എ മൂന്നാം സെമസ്റ്റർ വിദ്യാർത്ഥി വെള്ളറക്കാട് ചന്ദ്രാട്ടിൽ നിയാസ് (19) ആണ് മരിച്ചത്.തിങ്കളാഴ്ച വൈകിട്ട് അഞ്ചരയോടെയായിരുന്നു സംഭവം. നിയാസിനോടൊപ്പം പന്ത്രണ്ടോളം കൂട്ടുകാരും നീന്താൻ എത്തിയിരുന്നു. വെള്ളത്തിൽ മുങ്ങി താഴ്ന്ന നിയാസിനെ രക്ഷപ്പെടുത്താൻ കുട്ടുകാർ ശ്രമിച്ചെങ്കിലും വിഫലമായി.വിവരമറിഞ്ഞ് കൊയിലാണ്ടി ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് ചിറയിൽ ദീർഘനേരം തിരച്ചിൽ നടത്തി. രാത്രി ഏഴ് മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്.മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് എത്തിച്ച ശേഷം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്കും മാറ്റി.
ചന്ദ്രാട്ടിൽ നാസറിന്റെയും ഷംസീറയുടെയും മകനാണ് .
സഹോദരി: ജസ്ന.