കൊയിലാണ്ടി: കൊയിലാണ്ടി ഗവ ഐ.ടി.ഐ യില്‍ ഹോസ്പിറ്റല്‍ ഹൗസ് കീപ്പിംഗ് ട്രേഡിലെ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു. യോഗ്യതകള്‍: യു.ജി.സി അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേഷന്‍,മാനേജ്മെന്റില്‍ ഡിഗ്രി,പിജി ,ഹെല്‍ത്ത് കെയര്‍ മാനേജ്മെന്റില്‍ ഡിപ്ലോമ ബന്ധപ്പെട്ട മേഖലയില്‍ ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയം.
അല്ലെങ്കില്‍, അംഗീകൃത ബോര്‍ഡ്,കൗണ്‍സില്‍ ഓഫ് എജ്യുക്കേഷനില്‍ നിന്നുള്ള ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ , ഹെല്‍ത്ത് കെയര്‍ മാനേജ്‌മെന്റ് ഡിപ്ലോമ (കുറഞ്ഞത് രണ്ട് വര്‍ഷം),ഡി.ജി.ടിയില്‍ നിന്ന് രണ്ട് വര്‍ഷത്തെ അഡ്വാന്‍സ്ഡ് ഡിപ്ലോമ (വൊക്കേഷണല്‍)
ബന്ധപ്പെട്ട മേഖലയില്‍ രണ്ട് വര്‍ഷത്തെ പ്രവര്‍ത്തി പരിചയം.
അല്ലെങ്കില്‍,ഹോസ്പിറ്റല്‍ ഹൗസ്‌കീപ്പിംഗ് ട്രേഡില്‍ എന്‍.ടി.സി,എന്‍.എ.സി ബന്ധപ്പെട്ട മേഖലയില്‍ മൂന്ന് ര്‍ഷത്തെ പ്രവര്‍ത്തി പരിചയം.താല്‍പ്പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം ഡിസംബര്‍ അഞ്ചിന് രാവിലെ 11 മണിയ്ക്ക് ഗവ ഐ.ടിഐ പ്രിന്‍സിപ്പാള്‍ മുമ്പാകെ ഹാജരാകണം.ഫോണ്‍, 04962 631129