കൊയിലാണ്ടി : ചെറിയ കുട്ടികൾ വരെ ചൂഷണങ്ങൾക്കും പീഡനങ്ങൾക്കും വിധേയമാകുന്ന വർത്തമാനകാല സാഹചര്യത്തിൽ കുട്ടികളുടെ അവകാശ സംരക്ഷണവും സുരക്ഷയും ഉറപ്പാക്കാൻ ഭരണ കൂടത്തിൻ്റെ ഇടപെടൽ ആവശ്യമാണെന്ന് വിസ്ഡം സ്റ്റുഡന്റ്സ് കൊയിലാണ്ടി മണ്ഡലം ബാലവേദി സംഘടിപ്പിച്ച ‘കളിച്ചങ്ങാടം’ ബാലസമ്മേളനം അഭിപ്രായപ്പെട്ടു. കൊയിലാണ്ടി നഗരസഭ കൗൺസിലർ വി. ഫക്റുദ്ദീൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഷിനാസ് കൊയിലാണ്ടി അധ്യക്ഷത വഹിച്ചു. വിസ്ഡം യൂത്ത് ജില്ലാ സെക്രട്ടറി എം.കെ ഷമീർ, വി.വി നൗഫൽ, ഒ.കെ ലത്തീഫ്, ഏ.വി അബ്ദുൽ ഖാദർ, മജീദ് അരിക്കുളം എന്നിവർ സംസാരിച്ചു.
ബഷീർ മണിയൂർ,ഫൗസാൻ കായക്കൊടി,സർജാസ് പൂനൂർ എന്നിവർ കുട്ടികളുമായി സംവദിച്ചു.