അത്തോളി ഗ്രാമപഞ്ചായത്ത് കേരളോത്സവം സമാപിച്ചു

അത്തോളി ഗ്രാമപഞ്ചായത്ത്’ കേരളോത്സവം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു രാജൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് സി.കെ.റിജേഷ് അദ്ധ്യക്ഷം വഹിച്ചു. സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻമാരായ ഷീബ രാമചന്ദ്രൻ, സുനീഷ് നടുവിലയിൽ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സുധ കാപ്പിൽ, മെമ്പർമാരായ ശാന്തി മാവീട്ടിൽ, ജുനൈസ് ,പ്രോഗ്രം കമ്മറ്റി കൺവീനർ സുനിൽ കൊളക്കാട് തുടങ്ങിയവർ സംസാരിച്ചു. ആരോഗ്യ സ്റാൻ്റിംഗ് കമ്മറ്റി ചെയർപേർസൺ എ.എം.സരിത സ്വാഗതവും അസി. സെക്രട്ടറി മിനി നന്ദിയും പറഞ്ഞു.

നവംമ്പർ 23 ന് ക്രിക്കറ്റ് മത്സരത്തോടെയാണ് കേരളോത്സവം ആരംഭിച്ചത്. വോളിബോൾ, ഫുട്ബോൾ, വടംവലി, പഞ്ചഗുസ്തി, അത്ലറ്റിക്സ്, രചനാ മത്സരങ്ങൾ തുടങ്ങിയവ പല ദിവസങ്ങളിൽ വിവിധ വേദികളിൽ നടന്നു. എല്ലാ മത്സരങ്ങളിലും മത്സരാർത്ഥികളുടെ നല്ല പങ്കാളിത്തമുണ്ടായിരുന്നു. ഇന്നലെ ലളിതഗാനം, നാടൻപാട്ട്, മാപ്പിളപ്പാട്ട്, മോണാക്ട്, ഭരതനാട്യം, മോഹിനിയാട്ടം, നാടോടി നൃത്തം, സംഘനൃത്തം, തുടങ്ങി വിവിധ മത്സരങ്ങൾ നടന്നു. മത്സരമല്ലാതെ ഗ്രാമപഞ്ചായത്ത് മെമ്പർമാരും, പഞ്ചായത്ത് ജീവനക്കാരും ചേർന്ന് നടത്തിയ ഒപ്പനയോടെ ഈ വർഷത്തെ കേരളോത്സവത്തിന് തിരശ്ശീല വീണു. വിജയികൾക്കുള്ള സർട്ടിഫിക്കറ്റും മൊമൻ്റോയും വിതരണം ചെയ്തു. ചടങ്ങിൽ വെച്ച് കഴിഞ്ഞ വർഷത്തെ എസ് എസ് എൽ സി, പ്ലസ്ടു പരീക്ഷയിൽ ഫുൾ എപ്ലസ് നേടിയ വിദ്യാർത്ഥികളെ മൊമൻ്റോ നൽകി അനുമോദിച്ചു.

.

Leave a Reply

Your email address will not be published.

Previous Story

കൂരാച്ചുണ്ട് തിയേറ്റര്‍ റോഡ് ഇരട്ടപ്പാറയ്ക്കല്‍ ബാഡ്മിന്റണ്‍ അക്കാദമി ഉദ്ഘാടനം ചെയ്തു

Next Story

അടുത്ത മൂന്ന് മണിക്കൂറിൽ പ്രതീക്ഷിക്കാവുന്ന ദിനാന്തരീക്ഷാവസ്ഥ (പുറപ്പെടുവിച്ച സമയവും തീയതിയും 04.00 PM; 02/12/2024)

Latest from Local News

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂൺ 06 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും  ഡോക്ടർമാരും സേവനങ്ങളും..  

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂൺ 06 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും  ഡോക്ടർമാരും സേവനങ്ങളും..     1.ശിശുരോഗ വിഭാഗം ഡോ:ദൃശ്യ. എം 9.30

അത്തോളി തോരായി മണാട്ട് നീലി അന്തരിച്ചു

അത്തോളി: തോരായി മണാട്ട് നീലി (102) അന്തരിച്ചു. ഭർത്താവ്: പരേതനായ മണാട്ട് കേളൻ. മക്കൾ:ശങ്കരൻ,ശ്രീധരൻ, കൃഷ്ണൻ,മീര,സത്യഭാമ, സുരേഷ്,സതി,ലീല്ലി, പരേതരായ മാധവൻ,മാധവി. മരുമക്കൾ:കമലാക്ഷി,ശോഭന,സുജന്ത,പ്രമീള,മോഹനൻ,ജയപ്രകാശൻ,ചന്ദ്രൻ,

ഉപ്പിലാറമല ഖനനം അവസാനിപ്പിക്കണം. യൂത്ത് കോൺഗ്രസ്

ചെമ്മരത്തൂർ ഉപ്പിലാറമല ജനനം അവസാനിപ്പിക്കണമെന്ന് കോൺഗ്രസ് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.വലിയ പാരിസ്ഥിതിക പ്രശ്നങ്ങൾ കണ്ടെത്തിയിട്ടും ഒരു നടപടിയുമില്ലാതെ അനങ്ങാപ്പാറ നയം സ്വീകരിക്കുന്ന

എൻഎച്ച് ഹൈവേ അശാസ്ത്രീയ നിർമ്മാണം- കുന്ന്യോറമല നിവാസികളുടെ പോരാട്ടത്തിന് ആർ വൈ എഫിൻ്റെ ഐക്യദാർഢ്യം

ജൂൺ 5 പരിസ്ഥിതി ദിനത്തിൽ ആർ വൈ എഫ് സംസ്ഥാന കമ്മിറ്റി – സമര സഞ്ജമാകാം പരിസ്ഥിതിക്കായ് കാമ്പയിൻ്റെ ഭാഗമായി ആർ

കെ.എസ്.എസ്.പി.യു ഇരിങ്ങൽ യൂനിറ്റ് ” ലോക പരിസ്ഥിതി ദിനം ” ആചരിച്ചു

“നട്ടുനനച്ചു വളർത്തിടാം ഇന്ന് നല്ല നാളെകൾ പൂവിടാനായി ” എന്ന സന്ദേശവുമായി കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ ഇരിങ്ങൽ യൂനിറ്റിൻ്റെ