നിടുമ്പൊയിൽ എം.എൽ. പി സ്കൂളിൻ്റെ നൂറാം വാർഷികാഘോഷത്തിൻ്റെ ഭാഗമായിപൂർവ്വ അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും സംഗമം നടത്തി. ചടങ്ങ് പ്രശസ്ത പ്രഭാഷകനും അധ്യാപകനുമായ കെ.ടി ജോർജ് ഉദ്ഘാടനം ചെയ്തു. ഇത്തരം സംഗമങ്ങൾ നാടിൻ്റെ നന്മക്കായി പ്രവർത്തിക്കണമെന്നും പരസ്പര സ്നേഹവും സാഹോദര്യവും ഊട്ടിയുറപ്പിക്കാൻ ഉതകുന്നതാവണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പി.ടി എ പ്രസിഡൻ്റ് സുഗുണൻ കൃഷ്ണപ്രഭ അധ്യക്ഷനായി. പൂർവ്വാധ്യാപകരായ ദാമോദരൻ കെ കെ ,ദിവാകരൻ എം, അനിത പി.കെ, സെയ്ദ് .എ, സ്കൂൾ മാനേജർ ടി.പി. കമലാക്ഷി അമ്മ എന്നിവർ സംസാരിച്ചു. പ്രധാനാധ്യാപിക ഷബാന .കെ സ്വാഗതവും ഏ.സി റിയാസ് നന്ദിയും പറഞ്ഞു. വിവിധ പരിപാടികളോടു കൂടി മൂന്നു മാസം നീണ്ടുനിൽക്കുന്ന ആഘോഷം 2025 ഫിബ്രവരി 8, 9 തിയ്യതികളിൽ കലാ സാംസ്കാരിക പരിപാടികളോട് കൂടി സമാപിക്കും.