കേരള സീനിയർ സിറ്റിസൺസ് ഫോറം കോഴിക്കോട് ജില്ല ഒരു മാസക്കാലമായി നടത്തിവരുന്ന എം.സി.വി. ഭട്ടതിരിപ്പാട് അനുസ്മരണ പരിപാടികൾ സമാപിച്ചു

കേരള സീനിയർ സിറ്റിസൺസ് ഫോറം കോഴിക്കോട് ജില്ല ഒരു മാസക്കാലമായി നടത്തി വരുന്ന എം.സി.വി. ഭട്ടതിരിപ്പാട് അനുസ്മരണ പരിപാടികൾ സമാപിച്ചു. വികസിത രാജ്യങ്ങൾ വയോജന ക്ഷേമത്തിനു വൻതുക മാറ്റിവെക്കുകയും, മാറ്റിവെച്ച തുക അതിനായ് ചെലവിടുകയും ചെയ്യുമ്പോൾ നമ്മുടെ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ വയോജനങ്ങളുടെ ക്ഷേമ ഐശ്വര്യങ്ങൾ സംരക്ഷിക്കാൻ വിമുഖത കാണിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് കേരള സീനിയർ സിറ്റിസൺസ് ഫോറം സംസ്ഥാന സെക്രട്ടറി സി. രാധാകൃഷ്ണൻ അഭിപ്രായപ്പെട്ടു. എം.സി.വി. ഭട്ടതിരിപ്പാട് അനുസ്മരണ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത്കൊണ്ട് സംസാരിക്കുകയായിരുന്നു ശ്രീ രാധാകൃഷ്ണൻ.

ഭട്ടതിരിപ്പാട് അനുസ്മരണ മാസാചരണത്തിന്റെ സമാപന സമ്മേളനം പാതിരിപ്പററയിലെ (കുന്നുമ്മൽ പഞ്ചായത്ത്) ചീക്കോന്ന് എൽ.പി. സ്കൂളിൽ നടന്നു. പാതിരിപ്പററ യൂണിറ്റ് പ്രസിഡന്റ് ശ്രീ രാഘവൻ അധ്യക്ഷനായ യോഗത്തിൽ സംസ്ഥാന മുൻ സെക്രട്ടറി പൂതേരി ദാമോദരൻ നായർ, ജില്ലാ സെക്രട്ടറി സോമൻ ചാലിൽ, ജില്ലാ വൈസ് പ്രസിഡന്റ് മാരായ കെ.കെ. ഗോവിന്ദൻ കുട്ടി മാസ്റ്റർ, ഇ.സി.ബാലൻ, മുതിർന്ന സംഘടനാ അംഗം ഡൽഹി കേളപ്പൻ എന്നിവർ സംസാരിച്ചു. പാലിയേറ്റീവ് പ്രവർത്തനങ്ങളിൽ മികച്ച സേവനം കാഴ്ച വെച്ച അബു മാസ്റ്ററെ യോഗത്തിൽ അനുമോദിച്ചു.

Leave a Reply

Your email address will not be published.

Previous Story

കോൺഗ്രസ് നേതാവ് പി.സി.സജീവൻ അന്തരിച്ചു

Next Story

നിടുമ്പൊയിൽ എം.എൽ. പി സ്കൂളിൻ്റെ നൂറാം വാർഷികാഘോഷത്തിൻ്റെ ഭാഗമായിപൂർവ്വ അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും സംഗമം സംഘടിപ്പിച്ചു

Latest from Local News

പക്ഷാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്ന പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു

അത്തോളി :പക്ഷാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്ന പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു. ചേവായൂർ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ചോയികുളം എടങ്കാട്ടുകര മീത്തൽ സന്ദീപ്

താമരശ്ശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം

റോഡ് വികസനത്തിന്റെ ഭാഗമായി ദേശീയപാത 766ല്‍ താമരശ്ശേരി ചുരത്തിലെ എട്ടാം വളവില്‍ മുറിച്ചിട്ട മരങ്ങള്‍ ക്രെയിന്‍ ഉപയോഗിച്ച് മാറ്റുന്നതിനാല്‍ ഡിസംബര്‍ 5

കൊയിലാണ്ടിയെ ഇളക്കി മറിച്ച് യു ഡി എഫ് റോഡ് ഷോ അണികൾക്ക് ആവേശമായി

കൊയിലാണ്ടിയെ ഇളക്കി മറിച്ച് യു ഡി എഫ് റോഡ് ഷോ അണികൾക്ക് ആവേശമായി. മഴയത്തും നൂറ് കണക്കിനാളുകൾ റോഡ് ഷോയിൽ അണിനിരന്നു.ഐസിസി

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 05 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളുംഡോക്ടർമാരും സേവനങ്ങളും..  

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 05 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളുംഡോക്ടർമാരും സേവനങ്ങളും..     1.ഗൈനക്കോളജി     വിഭാഗം     

മൂന്ന് വയസ്സുകാരിയെ നായ കടിച്ചു പരിക്കേല്‍പ്പിച്ചു

കൊയിലാണ്ടി: കുറുവങ്ങാട് മൂന്ന് വയസ്സുകാരിയെ തെരുവ് നായ കടിച്ചു പരിക്കേല്‍പ്പിച്ചു. കുറുവങ്ങാട് മാരുതി സ്റ്റോപ്പിനു സമീപം വട്ടകണ്ടി തരുണിന്റെ മകള്‍ സംസ്‌കൃതയെയാണ്