കൊയിലാണ്ടി: യുവമോർച്ച സംസ്ഥാന വൈസ് പ്രസിഡണ്ടായിരുന്ന കെ.ടി.ജയകൃഷ്ണൻ മാസ്റ്ററുടെ ബലിദാന ദിനത്തിൽ യുവമോർച്ച കൊയിലാണ്ടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുസ്മരണവും പുഷ്പാർച്ചനയും നടത്തി. ജയകൃഷ്ണ മാസ്റ്റർ ധീരനായ നേതാവായിരുന്നു എന്നും അദ്ദേഹം ജീവൻ കൊടുത്തത് ഏത് ആദർശത്തിന് വേണ്ടിയാണോ അത് ഇന്ന് ലോകത്തിന്തന്നെ വഴികാട്ടിയായി മാറിയെന്ന് കർഷകമോർച്ച അഖിലേന്ത്യാ വൈസ് പ്രസിഡണ്ട് അഡ്വ എസ് ജയസൂര്യ അനുസമരണ ഭാഷണത്തിൽ പറഞ്ഞു. യുവമോർച്ച മണ്ഡലം പ്രസിഡണ്ട് ജിതേഷ് കാപ്പാട് അധ്യക്ഷത വഹിച്ചു.ബി ജെ പി കൊയിലാണ്ടി മണ്ഡലം പ്രസിഡണ്ട് എസ്. ആർ ജയ്കിഷ്, ജില്ലാ ട്രഷറർ വി.കെ.ജയൻ, യുവമോർച്ചാ ജില്ലാ ജന: സിക്ര: അതുൽ പെരു വെട്ടൂർ , കൗൺസിലർമാരായ കെ.കെ.വൈശാഖ്,.വി.കെ.സുധാകരൻ .ഒ.മാധവൻ, ടി. പി പ്രീജിത്ത്, നിഷ സി എന്നിവർ സംസാരിച്ചു.








