എൽപിജി വാണിജ്യ സിലിണ്ടർ വില കൂട്ടി

തിരുവനന്തപുരം: പാചകവാതക സിലിണ്ടര്‍ വില വര്‍ധിപ്പിച്ചു. വാണിജ്യ സിലിണ്ടര്‍ വില 16രൂപ 50 പൈസ വര്‍ധിപ്പിച്ചു. പുതിയ വില ഇന്നുമുതല്‍ പ്രാബല്യത്തിലായി. അതേസമയം ഗാര്‍ഹിക പാചക വാതക വിലയില്‍ മാറ്റമില്ല.

തുടര്‍ച്ചായ അഞ്ചാം മാസമാണ് വില വര്‍ധിപ്പിക്കുന്നത്. അഞ്ച് മാസത്തിനിടെ കൂട്ടിയത് 173. 5 രൂപയാണ്. കഴിഞ്ഞ നവംബറില്‍ എണ്ണക്കമ്പനികള്‍ വാണിജ്യ സിലിണ്ടറിന് 62 രൂപ വര്‍ധിപ്പിച്ചിരുന്നു

വില കൂട്ടിയതോടെ, 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന്റെ വില സംസ്ഥാനത്ത് 1827 രൂപയായി വര്‍ധിച്ചു. ഡല്‍ഹിയില്‍ ഗ്യാസ് സിലിണ്ടറിന്റെ വില 1818 രൂപയാണ്. കൊല്‍ക്കത്തയില്‍ 1927 രൂപയും മുംബൈയില്‍ 1771 രൂപയും ചെന്നൈയില്‍ 1980.50 രൂപയുമാണ് വില.

Leave a Reply

Your email address will not be published.

Previous Story

കെ.ടി.ജയകൃഷ്ണൻ മാസ്റ്ററുടെ ബലിദാന ദിനത്തിൽ യുവമോർച്ച കൊയിലാണ്ടി മണ്ഡലം കമ്മിറ്റി അനുസ്മരണവും പുഷ്പാർച്ചനയും നടത്തി

Next Story

തീ പിടുത്തം അണയ്ക്കാനെത്തിയ അഗ്നി രക്ഷാ സേനക്ക് മുന്നിൽ കല്ലു കയറ്റിയ മിനിലോറി മറിഞ്ഞും അപകടം

Latest from Local News

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 12 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളുംഡോക്ടർമാരും സേവനങ്ങളും..  

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 12 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളുംഡോക്ടർമാരും സേവനങ്ങളും..     1.ഗൈനക്കോളജി     വിഭാഗം     

തദ്ദേശതിരഞ്ഞെടുപ്പ്, 2025 പോളിംഗ് ശതമാനം അപ്‌ഡേറ്റ്‌സ്

തദ്ദേശ തിരഞ്ഞെടുപ്പ്: ജില്ലയില്‍ പോളിംഗ് ജില്ലയില്‍ നിലവില്‍ 438589 പേര്‍ വോട്ട് രേഖപ്പെടുത്തി. ആകെ 26,82,682 വോട്ടര്‍മാരാണ് ജില്ലയിലുള്ളത്. വോട്ട് ചെയ്ത