ചേമഞ്ചേരി : ചേമഞ്ചേരി ഗ്രാമപഞ്ചായത്തിലെ ഏറ്റവും പഴക്കമുള്ള പൊതു വിദ്യാലയമായ തുവ്വക്കോട് എൽ പി സ്കൂളിന്റെ 140ാം വാർഷികാഘോഷമായ സഫലത്തിൻ്റെ ഉദ്ഘാടന സദസ്സ് നടന്നു. ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി സതി കിഴക്കയിൽ ഉദ്ഘാടനം ചെയ്തു . സ്കൂൾ മാനേജർ ഇന്ദിര അധ്യക്ഷത വഹിച്ചു.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷീലടീച്ചർ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ബിന്ദു സോമൻ ,
ഷീബശ്രീധരൻ എന്നിവർ ആശംസകൾ നേർന്നു. ഏറ്റവും മുതിർന്ന പൂർവ്വ വിദ്യാർത്ഥിയായ തച്ചനാടത്ത് മാധവിയമ്മയെ ചടങ്ങിൽ ആദരിച്ചു. പ്രധാനാധ്യാപിക സഹീന സ്വാഗതവും മാതൃസമിതി ചെയർപേഴ്സൺ ധന്യ നന്ദിയും രേഖപ്പെടുത്തി. പൂർവ്വ വിദ്യാർത്ഥി സംഗമവും ശ്രുതിമധുരം ഗാന പരിപാടിയും നടന്നു.