തുവ്വക്കോട് എൽ പി സ്കൂൾ വാർഷികാഘോഷം

ചേമഞ്ചേരി : ചേമഞ്ചേരി ഗ്രാമപഞ്ചായത്തിലെ ഏറ്റവും പഴക്കമുള്ള പൊതു വിദ്യാലയമായ തുവ്വക്കോട് എൽ പി സ്കൂളിന്റെ 140ാം വാർഷികാഘോഷമായ സഫലത്തിൻ്റെ ഉദ്ഘാടന സദസ്സ് നടന്നു. ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി സതി കിഴക്കയിൽ ഉദ്ഘാടനം ചെയ്തു . സ്കൂൾ മാനേജർ ഇന്ദിര അധ്യക്ഷത വഹിച്ചു.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷീലടീച്ചർ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ബിന്ദു സോമൻ ,
ഷീബശ്രീധരൻ എന്നിവർ ആശംസകൾ നേർന്നു. ഏറ്റവും മുതിർന്ന പൂർവ്വ വിദ്യാർത്ഥിയായ തച്ചനാടത്ത് മാധവിയമ്മയെ ചടങ്ങിൽ ആദരിച്ചു. പ്രധാനാധ്യാപിക സഹീന സ്വാഗതവും മാതൃസമിതി ചെയർപേഴ്സൺ ധന്യ നന്ദിയും രേഖപ്പെടുത്തി. പൂർവ്വ വിദ്യാർത്ഥി സംഗമവും ശ്രുതിമധുരം ഗാന പരിപാടിയും നടന്നു.

Leave a Reply

Your email address will not be published.

Previous Story

അത്തോളി കോതങ്കൽ അയ്യപ്പ ഭജനമഠത്തിന്റെ നേതൃത്വത്തിൽ അയ്യപ്പൻ വിളക്ക് മഹോത്സവം ഡിസംബർ നാലിന് ആഘോഷിക്കും

Next Story

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 02 തിങ്കൾ പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും

Latest from Main News

തെരഞ്ഞെടുപ്പ് വിജയികള്‍- പന്തലായനി ബ്ലോക്ക് പഞ്ചായത്ത് – കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത്

പന്തലായനി ബ്ലോക്ക് പഞ്ചായത്ത് ആകെ വാര്‍ഡുകള്‍- 14 എല്‍ഡിഎഫ്- 8 യുഡിഎഫ്- 6 01- കടലൂര്‍- പി കെ മുഹമ്മദലി (യുഡിഎഫ്)-

ചെങ്ങോട്ടുകാവ് പഞ്ചായത്ത് യു.ഡി.എഫിന്

ചെങ്ങോട്ടുകാവ് യു.ഡി.എഫിന്. യു.ഡി.എഫ് 9, എൽ.ഡി.എഫ് 6, ബി.ജെ.പി 4 ചെങ്ങോട്ടുകാവ് ഗ്രാമ പഞ്ചായത്ത് വിജയികള്‍ വാര്‍ഡ് നമ്പര്‍,വിജയി,കക്ഷി,ഭൂരിപക്ഷം എന്ന ക്രമത്തില്‍