അത്തോളി : കോതങ്കൽ അയ്യപ്പ ഭജനമഠത്തിന്റെ നേതൃത്വത്തിൽ അയ്യപ്പൻ വിളക്ക് മഹോത്സവം ഡിസംബർ നാലിന് ആഘോഷിക്കും. പുലർച്ച ഗണപതി ഹോമം, കുറുവാളൂരപ്പൻ ക്ഷേത്രത്തിൽ നിന്നും കലശം എഴുന്നള്ളിപ്പ്, ചെണ്ടമേളം, അന്നദാനം, കൊറോച്ചാലിൽ ക്ഷേത്രപരിസരത്തുനിന്നും പാലക്കൊമ്പ് എഴുന്നള്ളിപ്പ് പുറപ്പാട്,വൈകിട്ട് കൂമുള്ളി പരദേവത ക്ഷേത്രത്തിൽ നിന്നും താലപ്പൊലി, വാദ്യഘോഷങ്ങളോടെ എഴുന്നള്ളിപ്പ്.തുടർന്ന് അയ്യപ്പൻ പാട്ട്, പൊലി പാട്ട്, പാൽകിണ്ടി എഴുന്നള്ളിപ്പ്, ആഴി പൂജ, തിരി ഉഴിച്ചിൽ, വെട്ടും തടവും, ഗുരുതി തർപ്പണം.








