മിനിട്ടുകൾ വിത്യാസത്തിൽ കൊയിലാണ്ടിയിൽ രണ്ട് അപകടങ്ങൾ . കൊയിലാണ്ടി സ്റ്റേറ്റ് ബേങ്കിൽ മുന്നിൽ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞൂ. തൊട്ടടുത്ത് നന്തിലത്തിന് മുന്നിലെ സ്റ്റേഷനറി കടക് തീ പിടിച്ചു. രണ്ടും ഒരേ സമയത്തായിരുന്നു നടന്നത്. ഞായറാഴ്ച പുലർച്ചെ രണ്ടരയോട് കൂടിയാണ് കൊയിലാണ്ടി എസ്.ബി .ഐ ബാങ്കിന് അടുത്തുള്ള കടക്ക് മുന്നിൽ തീ പിടിച്ചത്. വിവരമറിഞ്ഞ് അഗ്നി ശമന സേനാംഗങ്ങൾ എത്തി തീ അണയ്ക്കുന്നതിനിടയിലാണ് എസ്.ബി.ഐക്ക് മുൻവശം നിയന്ത്രണം വിട്ട കല്ലും ലോറി മറിഞ്ഞത്. ലോറിയിൽ നിന്ന് തെറിച്ച് വീണ കല്ലുകൾ അതുവഴി പോയ കാറിന്റെ മേലെ വീഴുകയും ചെയ്തു. ലോറി ഡ്രൈവറെ നിസാര പരിക്കുകളോടെ നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചു
ഗ്രേഡ് അസിസ്റ്റേഷൻ ഓഫിസർ എം. മജീദിന്റെ നേതൃത്വത്തിൽ ഫയർ ആൻഡ് റെസ്ക്യു ഓഫീസർമാരായ എം.ജാഹിർ, കെ.ബിനീഷ് , എൻ. പി.അനൂപ് , കെ.എം.സനൽരാജ് ,നിധിൻരാജ്, ഇന്ദ്രജിത്, ഹോംഗാർഡുമാരായ ഗോപിനാഥ്, ഇ.എം.ബാലൻ ,ഓംപ്രകാശ് എന്നിവർ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു.








