ചേമഞ്ചേരി തുവ്വക്കോട് അയ്യപ്പ സേവാ സമാജം ഡിസംബർ ഒമ്പതിന് തുവ്വക്കോട് അയ്യൻ വിളക്ക് മഹോത്സവം നടത്തും. പുലർച്ചെ ഗണപതി ഹോമം, ചെണ്ടമേളം. ഉച്ചക്ക് അന്നദാനം, വൈകുന്നേരം ചെണ്ടവാദ്യം, പാല കൊമ്പ് എഴുന്നള്ളത്തിന്റെ പുറപ്പാട് എന്നിവ നടക്കും. താലപ്പൊലിയുടെയും വാദ്യ മേളങ്ങളുടെയും ഗജവീരന്റെയും അകമ്പടിയോടെ പാല കൊമ്പ് എഴുന്നള്ളത്ത് കാഞ്ഞിലശ്ശേരി മഹാശിവ ക്ഷേത്രത്തിൽ നിന്നും പുറപ്പെടും.
രാത്രി 10 മണിക്ക് കോമഡി ഷോ (ജാനു തമാശകൾ), 11 മണിക്ക് അയ്യപ്പ പൂജ, ഉടുക്ക് അടിച്ചു പാട്ട്, പാൽ കിണ്ടി എഴുന്നള്ളത്ത്, തിരിഉഴിച്ചിൽ, വെട്ടും തടവും എന്നിവ നടക്കും. ഗുരുതി തർപ്പണത്തോടെ സമാപിക്കും.

