പൂക്കാട് :തിരുവങ്ങൂർ യുപി സ്കൂൾ പൂക്കാട്, സബ്ജില്ലാ ജില്ല കലോത്സവങ്ങളിലും ശാസ്ത്ര പ്രവർത്തിപരിചയ മേളകളിലും ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് അനുമോദനം നൽകി.ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ: പി .ഗവാസ് പരിപാടി ഉദ്ഘാടനം ചെയ്തു.
പിടിഎ പ്രസിഡണ്ട് പി ഹാരിസ് അധ്യക്ഷത വഹിച്ചു. ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അതുല്യ ബൈജു , വാർഡ് മെമ്പർ പി. സുധ, സ്കൂൾ മാനേജർ പ്രേമലത അമ്മ എന്നിവർ ആശംസകൾ നേർന്നു.ഹെഡ്മാസ്റ്റർ എ . ആർ ഷമീർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി കെ എസ് ഷൈനിമ നന്ദിയും പറഞ്ഞു.








