മാലിന്യം നിറഞ്ഞു ഒഴുക്ക് തടസ്സപ്പെട്ട് കിടന്ന കൊയിലാണ്ടി തീരദേശത്തെ പള്ളിപ്പറമ്പിൽ തോട് നവീകരിച്ചു. നഗര സഞ്ചയ പദ്ധതിയിൽ ഉൾപ്പെടുത്തി 2591618 രൂപ ചിലവ് ചെയ്തു പണി പൂർത്തീകരിച്ച തോടിന്റെ ഉദ്ഘാടനം നഗരസഭാധ്യക്ഷ സുധാ കിഴക്കെപ്പാട്ട് നിർവഹിച്ചു. പൊതുമരാമത്ത് സ്ഥിരം സമിതി ചെയർമാൻ ഇ. കെ. അജിത്ത് അധ്യക്ഷനായി. വാർഡ് കൗൺസിലർ വി .പി ഇബ്രാഹിംകുട്ടി, കൗൺസിലർമാരായ കെ.ടി.വി റഹ്മത്ത്, പി. രത്നവല്ലി, എൻ. ഇ. മുഹമ്മദ്, രാഗം മുഹമ്മദലി, പി. പി സന്തോഷ് , കെ.റഷീദ് എന്നിവർ സംസാരിച്ചു. നഗരസഭ അസിസ്റ്റന്റ് എൻജിനീയർ കെ ശിവപ്രസാദ് റിപ്പോർട്ട് അവതരിപ്പിച്ചു 70 മീറ്റർ നീളത്തിലാണ് പൂർണ്ണമായും കോൺക്രീറ്റ് നിർമ്മിതമായ തോട് പൂർത്തീകരിച്ചത്. മാലിന്യം തള്ളാതിരിക്കാൻ മുകൾ വശത്ത് സ്ലാബുകൾ സ്ഥാപിച്ചിട്ടുണ്ട്. തൊട്ടടുത്ത 37 സെന്റ് സ്ഥലത്ത് ഹാപ്പിനസ് പാർക്കിന് അഞ്ച് ലക്ഷം രൂപ നഗരസഭ കൗൺസിൽ വകയിരുത്തിയിട്ടുണ്ട്.

