ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ഫിൻജാൽ ചുഴലിക്കാറ്റിനെ തുടർന്ന് തമിഴ്നാട്ടിൽ ശക്തമായ മഴ തുടരുന്നു.ചെന്നൈ നഗരം വെള്ളക്കെട്ടിൽ മുങ്ങി’അടുത്ത മൂന്നു മണിക്കൂറിനുള്ളിൽ മണിക്കൂറിൽ 80 മുതൽ 90 കിലോമീറ്റർ വേഗത്തിൽ കാറ്റുവീശുമെന്നാണ് അറിയിപ്പ്.തമിഴ്നാട്ടിൽ അതീവ ജാഗ്രത പ്രഖ്യാപിച്ചു.ആന്ധ്ര പുതുച്ചേരി തീരങ്ങളും അതീവ ജാഗ്രതയിലാണ് ‘അടുത്ത മൂന്ന് നാല് മണിക്കൂറിനുള്ളിൽ അതിശക്തമായ കാറ്റ് ആഞ്ഞുവീശും എന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നത്.വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് എല്ലാം അവധി നൽകിയിരിക്കുകയാണ്.ചെന്നൈ നഗരത്തിൽ പല ഭാഗത്തും വെള്ളക്കെട്ട് ഉയർന്നിട്ടുണ്ട്.വാഹനഗതാഗതം താറുമാറായി.വിമാന സർവീസുകൾ നിർത്തലാക്കിയിരിക്കുകയാണ്.ചെന്നൈ വിമാനത്താവളം ഞായറാഴ്ച രാവിലെ വീര അടച്ചിട്ടു. 19 വിമാനങ്ങൾ റദ്ദാക്കി.








