ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി. ഡി. എസ്. ബാലപഞ്ചായത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീബ മലയിൽ ഉദ്ഘാടനം ചെയ്തു. സി. ഡി. എസ്. ചെയർപേഴ്സൺ പ്രനീത ടി. കെ. അദ്ധ്യക്ഷയായി. സി. ഡി. എസ്. തല ആർ. പി. മധു കിഴക്കയിൽ ആമുഖഭാഷണം നടത്തി. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ബേബി സുന്ദർരാജ്, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ഗീത കാരോൽ, ഗ്രാമപഞ്ചായത്തംഗം എം. സുധ എന്നിവർ ആശംസകളർപ്പിച്ചു. സി. ഡി.എസ്. അംഗം ഉഷ സ്വാഗതവും ഭഗത് നന്ദിയും പറഞ്ഞു. ബാലപഞ്ചായത്ത് ഭാരവാഹികളായി എം. പി. മർവ്വ പ്രസിഡന്റ്, എം. ആർ. ഫർഹാൻ വൈസ് പ്രസിഡന്റ്, വി. പ്രത്യൂഷ് സെക്രട്ടറി, ആവണി എസ്. മണി ജോയിന്റ് സെക്രട്ടറി എന്നിവരെയും ശിവന്യ, അഫ്ലഹ്, ആഷ്‌ലിൻ, ഭഗത് എന്നിവരെ സ്റ്റാന്റിംഗ് കമ്മിറ്റി അദ്ധ്യക്ഷന്മാരായും തെരഞ്ഞെടുത്തു.

