ടിക്കറ്റ് ബുക്ക് ചെയ്താൽ അതിലെ പേര്, യാത്ര തീയതി എന്നിവ മാറ്റാൻ കഴിയുന്ന പുതിയ പദ്ധതിയുമായി റെയിൽവേ

ടിക്കറ്റ് ബുക്ക് ചെയ്താൽ അതിലെ പേര്, യാത്ര തീയതി എന്നിവ മാറ്റാൻ കഴിയുന്ന പുതിയ പദ്ധതിയുമായി റെയിൽവേ. മാതാപിതാക്കൾ, സഹോദരൻ അല്ലെങ്കിൽ മക്കൾ പോലുള്ള അടുത്ത കുടുംബാംഗങ്ങളുടെ പേരിലേക്ക്  ടിക്കറ്റ് മാറ്റാം. റിസർവേഷൻ കൗണ്ടറിൽ നിന്ന് ബുക്ക് ചെയ്യുന്ന ഓഫ്‌ലെെൻ ടിക്കറ്റുകൾക്ക് മാത്രമേ പേര് മാറ്റാനാകൂ. ഓൺലൈൻ ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് ഈ ഓപ്ഷൻ ലഭ്യമല്ല.

ഒരു യാത്രക്കാരന് ഒരു തവണ മാത്രമേ പേര് മാറ്റാൻ കഴിയു. ഒരു ഗ്രൂപ്പിന് വേണ്ടി ടിക്കറ്റ് ബുക്ക് ചെയ്താൽ അതിലെ ഒരു അംഗത്തിന്റെയും പേര് മാറ്റാം. പേര് മാറ്റുന്നതിന് ബുക്ക് ചെയ്ത ട്രെയിൻ പുറപ്പെടുന്നതിന് 24 മണിക്കൂർ മുമ്പെങ്കിലും അടുത്തുള്ള റെയിൽവേ റിസർവേഷൻ കൗണ്ടറിൽ ബന്ധപ്പെടാം.
ഇതിനായി ആദ്യം അപേക്ഷ നൽകണം. കൂടാതെ ടിക്കറ്റിൽ പേരുള്ള ആളുടെയും ആരുടെ പേരിലേയ്ക്കാണോ മാറ്റുന്നത് അവരുടെയും ഐഡി പ്രൂഫും നൽകണം.

ബുക്ക് ചെയ്ത ട്രെയിനിന്റെ യാത്ര തീയതി മാറ്റാൻ ട്രെയിൻ പുറപ്പെടുന്നതിന് 48 മണിക്കൂർ മുമ്പെങ്കിലും റിസർവേഷൻ കൗണ്ടറുമായി ബന്ധപ്പെടണം. തീയതി മാറ്റാനുള്ള അപേക്ഷക്കൊപ്പം യഥാർത്ഥ ടിക്കറ്റും നൽകണം. കൺഫേം ടിക്കറ്റുകൾക്ക് മാത്രമേ ഈ സൗകര്യം ലഭിക്കും. ഒരാൾ ടിക്കറ്റ് ബുക്ക് ചെയ്താൽ അതിന്റെ പേരും തീയതിയും മാറ്റുകയെന്ന ബുദ്ധിമുട്ട് മാറ്റാൻ കൂടിയാണ് ഈ സൗകര്യം കൊണ്ടുവന്നത്.

Leave a Reply

Your email address will not be published.

Previous Story

മുത്താമ്പി പുഴയിൽ ചാടിയ യുവതിയുടെ മൃതദേഹം തിരച്ചിലിനിടെ കണ്ടെത്തി

Next Story

കണ്ണൂർ റെയിൽവെ സ്റ്റേഷനിൽ 18 പേരെ കടിച്ച തെരുവുനായയ്ക്ക് പേവിഷ ബാധ സ്ഥിരീകരിച്ചു

Latest from Main News

കൊയപ്പ അഖിലേന്ത്യ സെവൻസ് ഫുട്ബാൾ ടൂർണമെന്റിന് നാളെ തുടക്കമാകും

കൊയപ്പ അഖിലേന്ത്യ സെവൻസ് ഫുട്ബാൾ ടൂർണമെന്റിന് നാളെ തുടക്കമാകും. ഒരുമാസം നീളുന്ന ഫുട്‌ബാൾ മേള ലൈറ്റ്നിങ് സ്പോർട്‌സ് ക്ലബിന്റെ ആഭിമുഖ്യത്തിലാണ്  സംഘടിപ്പിക്കുന്നത്.

ഉമാ തോമസ് എംഎല്‍എയെ സന്ദർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയത്തിലെ നൃത്തപരിപാടിയുടെ ഉദ്ഘാടന വേദിയില്‍നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ഉമാ തോമസ് എംഎല്‍എയെ മുഖ്യമന്ത്രി പിണറായി

അക്ഷയ സംരംഭകർ അതിജീവന സമരത്തിലേക്ക്; ജനുവരി 20 ന് സംസ്ഥാന ഐ.ടി മിഷൻ ഓഫീസിലേക്ക് മാർച്ചും ധർണ്ണയും

വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് സംസ്ഥാനത്തെ അക്ഷയ സംരംഭകരുടെ സ്വതന്ത്ര കൂട്ടായ്മയായ ഫോറം ഓഫ് അക്ഷയ സെൻ്റർ എൻ്റർപ്രണേഴ്സ്ൻ്റെ (FACE) നേതൃത്വത്തിൽ 2025

യു.എ.ഇയിലെ മുഴുവൻ ചേമഞ്ചേരി നിവാസികളുടെയും ഒത്തുചേരൽ ‘നാട്ടൊരുമ 25’ ൻ്റെ പ്രചാരണോദ്‌ഘാടനം മുൻ മന്ത്രി പി കെ കെ ബാവ യുടെ വസതിയിൽ വച്ച് നടന്നു

യു.എ.ഇയിലെ മുഴുവൻ ചേമഞ്ചേരി നിവാസികളുടെയും ഒത്തുചേരൽ ‘നാട്ടൊരുമ 25’ ൻ്റെ പ്രചാരണോദ്‌ഘാടനം മുൻ മന്ത്രി പി കെ കെ ബാവ യുടെ