മുത്താമ്പി പുഴയിൽ ചാടിയ യുവതിയുടെ മൃതദേഹം തിരച്ചിലിനിടെ കണ്ടെത്തി

മുത്താമ്പി പുഴയിൽ ചാടിയ യുവതിയുടെ മൃതദേഹം തിരച്ചിലിനിടെ കണ്ടെത്തി. മേപ്പയ്യൂർ ചങ്ങരംവള്ളിയിൽ നിന്ന് ഇന്നലെ കാണാതായ സ്നേഹാഞ്ജലിയുടെ മൃതദേഹമാണ് കിട്ടിയത്.

ഇന്നലെ രാവിലെ 6 മണിയോടുകൂടി കുട്ടിയെ കാണാതായതായി ബന്ധുക്കൾ മേപ്പയ്യൂർ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. തുടർന്ന് പോലീസ് അന്വേഷണം നടന്നുവരികയായിരുന്നു.

ഇന്നലെ വൈകീട്ട് 4 മണിയോടുകൂടി ഒരാൾ പുഴയിൽ ചാടിയതായി സംശയമുള്ളതായി തോണിക്കാർ അറിയിച്ചതിൻ്റെ ഭാഗമായി കൊയിലാണ്ടി പോലീസും ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് ആരംഭിച്ച തിരച്ചിൽ ഇന്നും തുടരുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. കുട്ടിയുടെ വിവാഹ നിശ്ചയം കഴിഞ്ഞിരുന്നതായും കുറച്ച് ദിവസങ്ങളായി മാനസിക അസ്വസ്ഥതകൾ പ്രകടിപ്പിച്ചുവരുന്നതായും പറയുന്നു. മൃതദേഹം കൊയിലാണ്ടി താലൂക്കാശുപത്രിയിൽ എത്തിച്ചു. 

Leave a Reply

Your email address will not be published.

Previous Story

അത്തോളി കണ്ണിപ്പൊയിൽ കുട്ടനാരി രാമാലയം മീനാക്ഷി അമ്മ അന്തരിച്ചു

Next Story

ടിക്കറ്റ് ബുക്ക് ചെയ്താൽ അതിലെ പേര്, യാത്ര തീയതി എന്നിവ മാറ്റാൻ കഴിയുന്ന പുതിയ പദ്ധതിയുമായി റെയിൽവേ

Latest from Local News

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 12 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളുംഡോക്ടർമാരും സേവനങ്ങളും..  

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 12 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളുംഡോക്ടർമാരും സേവനങ്ങളും..     1.ഗൈനക്കോളജി     വിഭാഗം     

തദ്ദേശതിരഞ്ഞെടുപ്പ്, 2025 പോളിംഗ് ശതമാനം അപ്‌ഡേറ്റ്‌സ്

തദ്ദേശ തിരഞ്ഞെടുപ്പ്: ജില്ലയില്‍ പോളിംഗ് ജില്ലയില്‍ നിലവില്‍ 438589 പേര്‍ വോട്ട് രേഖപ്പെടുത്തി. ആകെ 26,82,682 വോട്ടര്‍മാരാണ് ജില്ലയിലുള്ളത്. വോട്ട് ചെയ്ത