അരിക്കുളം: ഇരുൾ നിറഞ്ഞ കാഴ്ചകളെ ഇച്ഛാശക്തിയോടെ പൊരുതി തോൽപ്പിച്ച് ജീവിതം പ്രകാശപൂരിതമാക്കി യുവാവിൻ്റെ ഉജ്വല നേട്ടം. ജെഫിൻ ഇനി ഡോ. ജെഫിൻ. പൂർണ അന്ധതയെ അതിജയിച്ച് ജെഫിൻ ഇ കെ ഉന്നത വിദ്യാഭ്യാസ നേട്ടമായ ഡോക്ടറേറ്റ് കരസ്ഥമാക്കിയത് കാരയാട് പ്രദേശത്തിന് അഭിമാനമായി. ഹൈദരാബാദ് ഇംഗ്ലീഷ് ആൻ്റ് ഫോറിൻ ലാംഗേജസ് യൂണിവേഴ്സിറ്റിയിൽ നിന്നും ഇംഗ്ലീഷ് സാഹിത്യത്തിലാണ് ജെഫിന് ഉന്നത വിദ്യാഭ്യാസ രംഗത്തെ നേട്ടം. ‘അസാധാരണ മനുഷ്യ ശരീര സങ്കല്പങ്ങളും ആശയങ്ങളും, തിരഞ്ഞെടുത്ത കൗമാരക്കാർക്ക് വേണ്ടിയുള്ള കൃതികളിൽ; ഒരു ഭിന്നശേഷി പഠന വീക്ഷണം’ എന്ന വിഷയത്തിലാണ് ഡോക്ടറേറ്റ്. ഡോ. ജയ് സിങിൻ്റെ കീഴലായിരുന്നു ഗവേണം. 2017 ൽ ഗവേഷണം ആരംഭിച്ച്,2018ൽ നെറ്റും ജെ ആർ ഫും കരസ്ഥമാക്കി, 2023 ഏപ്രിൽ മാസത്തിൽ പ്രബന്ധം സർവകലാശാലയിൽ സമർപ്പിച്ചു. 2024 ഒക്ടോബറിൽ ഗവേഷണ സർട്ടിഫക്കറ്റ് ലഭിച്ചു. കോഴിക്കോട് റഹ്മാനിയ വികലാംഗ വിദ്യാലയത്തിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. മേപ്പയ്യൂർ ഗവ. എച്ച് എസ് എസ്, പയ്യോളി ജി വി എച്ച് എസ് എസ് എന്നിവിടങ്ങളിൽ ഹൈസ്കൂൾ-ഹയർ സെക്കണ്ടറി പഠനവും ഫറൂഖ് കോളേജിൽ ബിരുദ-ബിരുദാനന്തര പഠനവും പൂർത്തീകരിച്ചു. പ്രവാസിയായ അരിക്കുളം കാളിയത്ത് മുക്ക് കുന്നത്ത് അബ്ദുൾ ഖാദറിൻ്റെയും സാഹിറയുടെയും മകനാണ് ജെഫിൻ.ഷാനിബ്,ഹിഷാന എന്നിവർ സഹോദരങ്ങളാണ്.മലപ്പുറം പാണ്ടിക്കാട് സ്വദേശി റഷീദയാണ് ഭാര്യ. ഹെസ്സ മെഹക്, ഇസ്ദാൻ സാകി എന്നിവർ മക്കൾ.
ഉന്നത നേട്ടം കരസ്ഥമാക്കിയ ജെഫിനെ കാരയാട് 147ാം ബൂത്ത് കോൺഗ്രസ് കമ്മറ്റി അനുമോദിച്ചു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻ്റ് കെ പി രാമചന്ദ്രൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. മനോജ് എളമ്പിലാട്ട് അധ്യക്ഷത വഹിച്ചു. സി രാമദാസ്, കെ അഷറഫ് മാസ്റ്റർ, ശ്രീധരൻ കണ്ണമ്പത്ത്, കെ ശ്രീകുമാർ, എം ടി കുഞ്ഞിരാമൻ, യു രാജൻ, എൻ വി അഷറഫ്, പി കെ കെ ബാബു, യു അശോകൻ, ബീന കുന്നത്ത് എന്നിവർ സംസാരിച്ചു.
Latest from Local News
സംസ്ഥാനത്ത് ഇന്ന് പരക്കെ മഴയ്ക്കും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. വയനാട്, കണ്ണൂര്‍ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ
കൊയിലാണ്ടി: കാപ്പാട്-കൊയിലാണ്ടി തീരദേശ പാത ഗതാഗത യോഗ്യമാക്കണമെന്നാവശ്യം ഇനിയും യാഥാര്‍ത്യമായില്ല. വിനോദ സഞ്ചാര കേന്ദ്രമായ കാപ്പാട് ബിച്ചിലേക്കും തിരിച്ചു കൊയിലാണ്ടി ഹാര്‍ബറിലേക്കുമുളള
അത്തോളി: വടക്കേ കാപ്പിൽ നളിനി (79) അന്തരിച്ചു. ഭർത്താവ്: പരേതനായ വേലായുധൻ (ദിന പ്രഭ). മക്കൾ: സതീഷ് ബാബു (റിട്ട. എച്ച്
അത്തോളി: ‘വഖഫ് ഭേദഗതി ബിൽ പിൻവലിക്കുക’ മുസ് ലിം സംഘടനകളുടെ കൂട്ടായ്മയായ അത്തോളി മുസ് ലിം വെൽഫയർ അസോസിയേഷൻ ജനകീയ കൺവെൻഷൻ
വടകര: തന്റെ കർമ്മമണ്ഡലത്തെ ഒരു സ്വയം പരീക്ഷണ ശാ ലയാക്കി തീർക്കുകയായിരുന്നു ഗാന്ധിജിയെന്ന് ആഴത്തിൽ അദ്ദേഹത്തെ പറ്റി പഠിക്കുന്ന ആർക്കും സുവ്യക്തമായി