ജൂനിയർ ചേംബർ ഇൻ്റർനാഷണൽ കൊയിലാണ്ടി ചാപ്റ്ററിൻ്റെ 2024-25 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണ നിർവഹണം നവംബർ 28ന് ചേമഞ്ചേരി സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. ഡോ അഖിൽ. എസ്. കുമാർ (പ്രസിഡൻ്റ്), ഡോ. സൂരജ് എസ് എസ് (സെക്രട്ടറി), ഡോ. നിവേദ്. അമ്പാടി (ട്രഷറർ) എന്നിവർ പുതിയ ഭാരവാഹികളായി ചുമതലയേറ്റു.ജെ സി ഐ കൊയിലാണ്ടിയുടെ യുവ സംരംഭകർക്കുള്ള ടൊബിപ് അവാർഡ് സമദ് മൂടാടിയും കമൽ പത്ര അവാർഡ് ഫൈസൽ മുല്ലാലയവും ഏറ്റുവാങ്ങി. സല്യൂട്ട് ദി സൈലൻ്റ് സ്റ്റാർ അവാർഡ് നൽകി ശ്രീമതി ഷൈമ എൻ കെ (നഴ്സിംഗ് അസിസ്റ്റൻ്റ്), സല്യൂട്ട് ദി ടീച്ചർ അവാർഡ് നൽകി ശ്രീമതി ബീന ടീച്ചറെയും ആദരിച്ചു.ചടങ്ങിൽ ശ്രീ പ്രമോദ് കുമാർ ,ശ്രീ അരുൺ എന്നിവർ മുഖ്യാതിഥി ആയിരുന്നു. ശ്രീ അജീഷ് ബാലകൃഷ്ണൻ, ശ്രീ അശ്വിൻ മനോജ് ,ശ്രീ ഗോകുൽ ജെ ബി എന്നിവർ സംസാരിച്ചു.
2024-25 വർഷങ്ങളിൽ നടത്താനിരിക്കുന്ന പ്രോജെക്ടുകളായ ഫസ്റ്റ് എയ്ഡ് ട്രെയിനിങ് പ്രോഗ്രാം അലർട്ട് കൊയിലാണ്ടി, ഹെൽത്ത് ക്ലബ് സിനെർജി, വിദ്യാർത്ഥി ശാക്തീകരണ പദ്ധതി എമ്പവർ യു, വേസ്റ്റ് മാനേജ്മെന്റ് പ്ലാന്റ്, ഫീഡിങ് ബൂത്ത് എന്നിവ പ്രസിഡന്റ് ഡോ അഖിൽ എസ് കുമാർ പ്രഖ്യാപിച്ചു.
Latest from Local News
കൊടുവള്ളി: അതിമാരക മയക്കു മരുന്നായ 12 ഗ്രാം ഹെറോയിനുമായി ആസാം നൗഗാൻ സ്വദേശി നസീം അഹമ്മദ് (27) നെ കൊടുവള്ളി പോലീസ്
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ മെയ് 09 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷ്ണർ ഡോ:മുസ്തഫ മുഹമ്മദ്
മണിയൂർ : പ്രമുഖ കോൺഗ്രസ് നേതാവും കലാസാംസ്‌കാരിക പ്രവർത്തകനും ,നാടക നടനും പ്രാസംഗികനും ആയിരുന്ന മണിയൂർ വി എം കണ്ണട്ടൻറെ വിയോഗം
തിരുവനന്തപുരം: സംസ്ഥാനത്ത് നിപ സ്ഥിരീകരിച്ച് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വളാഞ്ചേരി സ്വദേശിനിയായ 42കാരിക്ക് ആണ് നിപ സ്ഥിരീകരിച്ചതെന്നും യുവതി
ചേളന്നൂർ: പാലത്ത് സ്വദേശിനിയായ തഫ്ഹീമ ഖൻസ ഇന്ത്യയ്ക്കായി അഭിമാനകരമായ നേട്ടം സ്വന്തമാക്കി. ഡൽഹിയിൽ നടന്ന ഏഷ്യൻ ആംസ് റസ്ലിംഗ് ചാമ്പ്യൻഷിപ്പിൽ ജൂനിയർ