ഫിൻജാൻ ചുഴലിക്കാറ്റ് തമിഴ്നാട് തീരത്ത് ആഞ്ഞടിക്കാൻ സാധ്യത.ചെന്നൈ അടക്കം 6 ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ശനിയാഴ്ച സർക്കാർ അവധി നൽകി.ഐടി കമ്പനികളും അടച്ചിടും.ഐടി ജീവനക്കാരോട് വീട്ടിലിരുന്ന് ജോലി ചെയ്യാൻ സർക്കാർ നിർദ്ദേശം നൽകി.ബീച്ചുകൾ,അമ്യൂസ്മെൻറ് പാർക്കുകൾ ,ബീച്ച് എന്നിവിടങ്ങളിലേക്ക് സഞ്ചാരികൾക്ക് വിലക്കേർപ്പെടുത്തി.2299 ദുരിതാശ്വാസ ക്യാമ്പുകൾ സർക്കാർ സജ്ജമാക്കിയിട്ടുണ്ട്.ഏത് സാഹചര്യവും നേരിടാൻ സംസ്ഥാന സർക്കാർ തയ്യാറായിരിക്കാം എന്ന് ഗവൺമെൻറ് വൃത്തങ്ങൾ അറിയിച്ചു.








