മുത്താമ്പി പുഴയിൽ ചാടിയ യുവതിയുടെ മൃതദേഹം തിരച്ചിലിനിടെ കണ്ടെത്തി. മേപ്പയ്യൂർ ചങ്ങരംവള്ളിയിൽ നിന്ന് ഇന്നലെ കാണാതായ സ്നേഹാഞ്ജലിയുടെ മൃതദേഹമാണ് കിട്ടിയത്.
ഇന്നലെ രാവിലെ 6 മണിയോടുകൂടി കുട്ടിയെ കാണാതായതായി ബന്ധുക്കൾ മേപ്പയ്യൂർ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. തുടർന്ന് പോലീസ് അന്വേഷണം നടന്നുവരികയായിരുന്നു.
ഇന്നലെ വൈകീട്ട് 4 മണിയോടുകൂടി ഒരാൾ പുഴയിൽ ചാടിയതായി സംശയമുള്ളതായി തോണിക്കാർ അറിയിച്ചതിൻ്റെ ഭാഗമായി കൊയിലാണ്ടി പോലീസും ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് ആരംഭിച്ച തിരച്ചിൽ ഇന്നും തുടരുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. കുട്ടിയുടെ വിവാഹ നിശ്ചയം കഴിഞ്ഞിരുന്നതായും കുറച്ച് ദിവസങ്ങളായി മാനസിക അസ്വസ്ഥതകൾ പ്രകടിപ്പിച്ചുവരുന്നതായും പറയുന്നു. മൃതദേഹം കൊയിലാണ്ടി താലൂക്കാശുപത്രിയിൽ എത്തിച്ചു.