തിക്കോടിയിൽ അടിപ്പാത അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കർമ്മസമിതി മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ചനടത്തിയിരുന്നു. അതിന്റെ ഫലമായി സ്ഥലം സന്ദർശിച്ച് റിപ്പോർട്ട് സമർപ്പിക്കാനായി പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ നിർദ്ദേശപ്രകാരം കാനത്തിൽ ജമീല എംഎൽഎയും ഉന്നത ഉദ്യോഗസ്ഥ സംഘവും
തിക്കോടി ടൗൺ സന്ദർശിച്ചു.
പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള കേരള റോഡ് ഫണ്ട് ബോർഡ് എക്സിക്യൂട്ടീവ് എൻജിനീയർ ബൈജുവിന്റെ നേതൃത്വത്തിലുള്ള വിദഗ്ധസംഘമാണ് റിപ്പോർട്ട് തയ്യാറാക്കുന്നതിനായി സ്ഥലത്തെത്തിയത്.
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജമീല സമദ്, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ആർ വിശ്വൻ, കെ പി ഷക്കീല, ബ്ലോക്ക് മെമ്പർ പി വി റംല, ഗ്രാമപഞ്ചായത്ത് മെമ്പർ സന്തോഷ് തിക്കോടി, കർമ്മസമിതി ചെയർമാൻ അബ്ദുൾ മജീദ് വി കെ, കൺവീനർ കെ വി സുരേഷ് കുമാർ, ബിജു കളത്തിൽ, ശ്രീധരൻ ചെമ്പുഞ്ചില, ഭാസ്കരൻ തിക്കോടി, നാരായണൻ കെ പി, രാജീവൻ കെ വി, ലിതീഷ് അനഘ, റിനീഷ് വി കെ എന്നിവർ സന്നിഹിതരായിരുന്നു.