കൊയിലാണ്ടി: ഡൽഹി മിലിറ്ററി ക്വാർട്ടേഴ്സ് കെട്ടിടത്തിന് മുകളിൽ നിന്നും വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന കൊയിലാണ്ടി പുളിയഞ്ചേരി സ്വദേശിയായ സൈനികൻ മരിച്ചു. കൊയിലാണ്ടി പുളിയഞ്ചേരി ഹെൽത്ത് സെൻ്ററിനു സമീപം (ഇല്ലത്ത് കാവ്) തവളകുളംകുനി ‘ഹരിചന്ദന’ത്തിൽ സജിത്ത് (43) ആണ് മരിച്ചത്. ഉത്തർ പ്രദേശ് ഗാസിയാബാദ് ഡിഫെൻസ് സർവിസ് കോർപ്സിൽ (ഡി.എസ്.സി) സേവനമനുഷ്ഠിക്കുകയായിരുന്ന സജിത്ത് ഡൽഹിയിൽ ഡ്യൂട്ടിക്കെത്തിയതായിരുന്നു. നവംബർ മൂന്നിന് ഉച്ചക്കായിരുന്നു അപകടം ഉണ്ടായത്. ഫോണിൽ കുടുംബവുമായി സംസാരിച്ച് കൊണ്ടിരിക്കെ അബദ്ധത്തിൽ സജിത്ത് താഴേക്ക് വീഴുകയായിരുന്നുവെന്നാണ് വിവരം.കഴുത്തിനും നട്ടെല്ലിനും, വാരിയെല്ലിനും ഗുരുതരമായി പരിക്കേറ്റ സജിത്ത് ഡൽഹിയിൽ മിലിറ്ററി ഹോസ്പ്‌പിറ്റലിൽ ചികിത്സയിലായിരുന്നു.പിന്നീട് വെന്റിലേറ്ററിലേക്ക് മാറ്റി. ചൊവാഴ്ച രാവിലെ 8.10 ഓടെയാണ് മരിച്ചത്.
മാനന്തവാടി വള്ളിയൂർക്കാവ് റോഡിൽ പാലോറയിൽ ബാലന്റെയും ദേവിയുടെയും (നന്മണ്ട 12) മകനാണ് സജിത്ത്.ഭാര്യ: എം .ജോഷ്‌മ . മക്കൾ: റിഥുദേവ് ( വിദ്യാർത്ഥി അമൃത വിദ്യാലയം പെരുവട്ടൂർ), റിഷിക്ക് ദേവ് . സഹോദരി: സിതാര (മാനന്തവാടി). ഡൽഹി മിലിറ്ററി ഹോസ്പിറ്റൽ മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം ബുധനാഴ്ച രാത്രി പത്ത് മണിയോടെ പുളിയഞ്ചേരിയിലെത്തിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. തുടർന്ന് സംസ്ക്കാരം വ്യാഴാഴ്ച രാവിലെ നന്മണ്ടയിലെ വിട്ടുവളപ്പിൽ നടക്കും.
Latest from Local News
മുത്താമ്പി റോഡരികില് നിര്ത്തിയിട്ട സ്കൂട്ടര് പട്ടാപകല് മോഷ്ടിച്ചു. ഇക്കഴിഞ്ഞ ഒക്ടോബര് എട്ടിന് രാവിലെ 11 മണിക്കാണ് സ്കൂട്ടര് കളവ് പോയത്. ഉടമ
പന്തലായനി ബ്ലോക്ക് പഞ്ചായത്ത് കാപ്പാട് ഡിവിഷൻ വികസന സമിതിയുടെ ആഭിമുഖ്യത്തിൽ കണ്ണൻകടവ് ഗവണ്മെന്റ് ഫിഷറീസ് എ ൽ പി സ്കൂൾ, പൂക്കാട്
കൂടരഞ്ഞിയിൽ മാലമോഷണം ആരോപിച്ച് ഇതര സംസ്ഥാന തൊഴിലാളിക്ക് നേരെ ക്രൂര മർദനം. ആസാം സ്വദേശിയായ മൊമിനുൾ ഇസ്ലാം എന്ന യുവാവിനെയാണ് പൊലീസും
ചെങ്ങോട്ടുകാവ് മണ്ഡലം കോൺഗ്രസ് കമ്മിറ്റി ശശി തൊറോത്തിന്റെ പതിനൊന്നാം ചരമവാർഷികത്തോടനുബന്ധിച്ച് അനുസ്മരണം നടത്തി. കോൺഗ്രസ് നേതാവും പൊതുപ്രവർത്തകനുമായിരുന്ന ശശി തൊറോത്തിന്റെവേർപാട് വലിയ
മേപ്പയ്യൂർ : മൂന്ന് ദിവസങ്ങളിലായി നടക്കുന്ന മേലടി സബ്ജില്ലാ സ്കൂൾ കായികമേള മേപ്പയ്യൂർ ഗവ. ജി.വി.എച്ച്.എസ്.എസ് സ്റ്റേഡിയത്തിൽ തുടങ്ങി. മേപ്പയ്യൂർ ഗവ: