ഗുവാഹതിയിൽ നടക്കുന്ന ഇന്ത്യ ഇന്റർനാഷനൽ സയൻസ് ഫെസ്റ്റിവൽ(IISF)2024 ൽ ഇത്തവണ പൊയിൽകാവ് ഹയർ സെക്കന്ററി സ്കൂളും പങ്കെടുക്കുന്നു. നവംബർ 30 മുതൽ ഡിസംബർ 3 വരെ ഗുവാഹട്ടി IIT യിലാണ് ഫെസ്റ്റിവൽ നടക്കുന്നത്. സയൻസ് & ടെക്നോളജി നയിക്കുന്ന ഒരു ഹബ്ബായി ഇന്ത്യയെ വളർത്തിയെടുക്കുക എന്ന ലക്ഷ്യമാണ് IISF ന് ഉള്ളത്. രസകരവും നൂതനവുമായ രീതിയിൽ ശാസ്ത്രവുമായി ഇടപഴകാനും , വിദ്യാർത്ഥികളും പ്രശസ്ത ശാസ്ത്രജ്ഞരും തമ്മിലുള്ള നേരിട്ടുള്ള ആശയവിനിമയത്തിനുള്ള ഒരു വേദിയായും , ഉപജീവനത്തിനു വേണ്ടിയുള്ള നൂതന സാങ്കേതിക വിദ്യകൾ പ്രദർശിപ്പിക്കുന്ന സാമൂഹിക വികസനത്തിനുള്ള ഒരു പ്ലാറ്റ്ഫോമായും , വിദ്യാർത്ഥികൾ അവരുടെ നൂതന സാങ്കേതിക വിദ്യകളും പ്രോട്ടോടൈപ്പുകളും പ്രദർശിപ്പിക്കുന്ന ഒരു ഇവന്റായും IISF ലോകശ്രദ്ധ ആകർഷിക്കുന്നു.
സ്കൂളിൽ നിന്നും 10 വിദ്യാർത്ഥികളും 3 അദ്ധ്യാപകന്മാരുമാണ് ഈ ഫെസ്റ്റിൽ പങ്കെടുക്കുന്നത്.








