അടിസ്ഥാന സൗകര്യ വികസനത്തിൽ കേരളം മാതൃക: മന്ത്രി മുഹമ്മദ് റിയാസ്

അടിസ്ഥാന സൗകര്യ വികസനത്തിൽ കേരളം മറ്റ് സംസ്ഥാനങ്ങൾക്ക് മാതൃകയെന്ന് പൊതുമരാമത്ത്, വിനോദസഞ്ചാര വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി 61 കോടി രൂപ ചെലവിൽ നവീകരിക്കുന്ന ആർഇസി മലയമ്മ-കൂടത്തായി റോഡ് പ്രവൃത്തി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കിഫ്ബി മുഖേന അനുവദിച്ച 18,445 കോടി രൂപ ഉപയോഗപ്പെടുത്തി 223 റോഡുകൾ, 91 പാലങ്ങൾ, 57 റെയിൽവേ മേൽപ്പാലങ്ങൾ, 15 ഫ്ലൈ ഓവറുകൾ, ഒരു അടിപ്പാത എന്നിവ നിർമ്മിച്ചിട്ടുണ്ട്. ദേശീയപാതയ്ക്ക് ഭൂമി ഏറ്റെടുക്കാൻ കേന്ദ്രസർക്കാർ ആവശ്യപ്പെട്ട 5,580 കോടി രൂപയും മലയോര പാത, തീരദേശ പാത എന്നിവക്കുള്ള തുകയും കിഫ്ബിയാണ് അനുവദിച്ചിട്ടുള്ളത്. കേരളം പശ്ചാത്തല സൗകര്യ വികസന മേഖലയിൽ ഉണ്ടാക്കിയ കുതിച്ചുചാട്ടത്തിന്റെ ചാലകശക്തിയാണ് കിഫ്ബിയെന്നും മന്ത്രി പറഞ്ഞു.

പി ടി എ റഹീം എംഎൽഎ അധ്യക്ഷത വഹിച്ചു. എം കെ മുനീർ എംഎൽഎ മുഖ്യാതിഥിയായി.

ചാത്തമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഓളിക്കൽ ഗഫൂർ, ഓമശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി കെ ഗംഗാധരൻ, ജില്ലാ പഞ്ചായത്ത് മെമ്പർ നാസർ എസ്റ്റേറ്റ്മുക്ക്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ മുംതാസ് ഹമീദ്, പി ശിവദാസൻ നായർ, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ പി ടി അബ്ദുറഹ്മാൻ, സബിത സുരേഷ്, സതീദേവി, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ അജയൻ മാസ്റ്റർ, ചൂലൂർ നാരായണൻ, ടി കെ വേലായുധൻ, എൻ പി ഹംസ മാസ്റ്റർ, കെ ഭരതൻ മാസ്റ്റർ, അബ്ദുള്ള മാതോലത്ത്, പി മധുസൂദനൻ മാസ്റ്റർ, കെ അബ്ദുറഹിമാൻ ഹാജി എന്നിവർ സംസാരിച്ചു. എക്സിക്യൂട്ടീവ് എഞ്ചിനീയർ പി ബി ബൈജു റിപ്പോർട്ട് അവതരിപ്പിച്ചു. കെആർഎഫ്ബി ടീം ലീഡർ എസ് ദീപു സ്വാഗതവും അസി. എക്സി. എൻജിനീയർ ജെ ഷാനു നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.

Previous Story

ദേശീയ വിരവിമുക്ത ദിനത്തിൻ്റെ ജില്ലാതല ഉദ്‌ഘാടനം സംഘടിപ്പിച്ചു

Next Story

ഗുവാഹതിയിൽ നടക്കുന്ന ഇന്ത്യ ഇന്റർനാഷനൽ സയൻസ് ഫെസ്റ്റിവൽ(IISF)2024 ൽ ഇത്തവണ പൊയിൽകാവ് ഹയർ സെക്കന്ററി സ്കൂളും പങ്കെടുക്കുന്നു

Latest from Local News

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 12 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളുംഡോക്ടർമാരും സേവനങ്ങളും..  

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 12 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളുംഡോക്ടർമാരും സേവനങ്ങളും..     1.ഗൈനക്കോളജി     വിഭാഗം     

തദ്ദേശതിരഞ്ഞെടുപ്പ്, 2025 പോളിംഗ് ശതമാനം അപ്‌ഡേറ്റ്‌സ്

തദ്ദേശ തിരഞ്ഞെടുപ്പ്: ജില്ലയില്‍ പോളിംഗ് ജില്ലയില്‍ നിലവില്‍ 438589 പേര്‍ വോട്ട് രേഖപ്പെടുത്തി. ആകെ 26,82,682 വോട്ടര്‍മാരാണ് ജില്ലയിലുള്ളത്. വോട്ട് ചെയ്ത