റേഷൻ കാർഡുകൾ തരം മാറ്റുന്നതിനായി ഓൺലൈനായി അപേക്ഷകൾ ക്ഷണിച്ചു

റേഷൻ കാർഡ് ഉടമകളിൽ നിന്നും മുൻഗണന വിഭാഗത്തിലേക്ക് റേഷൻ കാർഡുകൾ തരം മാറ്റുന്നതിനായി ഓൺലൈനായി അപേക്ഷകൾ ക്ഷണിച്ചു തുടങ്ങി. ആയിരം സ്ക്വയർ ഫീറ്റ് വീട് സ്വന്തമായുള്ളവർ, ഒരേക്കർ ഭൂമി സ്വന്തമായുള്ളവർ, സർക്കാർ/ അർദ്ധസർക്കാർ/ സഹകരണ മേഖല എന്നിവയിൽ ജോലിയുള്ളവർ, ആദായനികുതി കൊടുക്കുന്നവർ, പ്രതിമാസം 25000 രൂപക്ക് മുകളിൽ വരുമാനം ഉള്ളവർ, നാലു ചക്രവാഹനം സ്വന്തമായി ഉള്ളവർ, എന്നിങ്ങനെയുള്ള മുൻഗണന മാനദണ്ഡങ്ങൾ ഉൾപ്പെട്ടു വരാത്ത റേഷൻ കാർഡ് ഉടമകൾക്ക് മതിയായ രേഖകൾ സഹിതം ഓൺലൈനായി 2024 നവംബർ 25 മുതൽ ഡിസംബർ 10 വരെ അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്.

വീടിൻ്റെ ചുറ്റളവ് കാണിക്കുന്ന പഞ്ചായത്ത് സെക്രട്ടറിയുടെ സർട്ടിഫിക്കറ്റ്, മാരകരോഗമോ മറ്റ് ശാരീരിക മാനസിക പരിമിതികളോ ഉള്ള വ്യക്തികൾ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ ആയത് തെളിയിക്കുന്ന മെഡിക്കൽ സർട്ടിഫിക്കറ്റ്, തുടങ്ങിയ അപേക്ഷയിൽ അവകാശപ്പെടുന്ന കാര്യങ്ങൾ തെളിയിക്കുന്നതിന് ആവശ്യമായ സർട്ടിഫിക്കറ്റുകളും അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ടതാണെന്ന് താലൂക്ക് സപ്ലൈ ഓഫീസർ ചന്ദ്രൻ കുഞ്ഞിപറമ്പത്ത് അറിയിച്ചു.

Leave a Reply

Your email address will not be published.

Previous Story

മാധ്യമ വാർത്തകളിൽ ആവർത്തിച്ചു വരുന്ന സ്ത്രീവിരുദ്ധത ഒഴിവാക്കുന്നതിന് നിർദ്ദേശങ്ങളുമായി വനിതാ കമ്മീഷൻ

Next Story

പരിചിത നമ്പറുകളിൽ നിന്ന് ഒടിപി നമ്പർ ചോദിച്ച് വാട്സ്ആപ്പ് ഹാക്ക് ചെയ്യുന്ന തട്ടിപ്പ് വ്യാപകമാകുന്നതായി പോലീസ്

Latest from Main News

കൊടിയത്തൂരിൽ ബസ് അപകടത്തിൽ നിന്ന് കുഞ്ഞ് അത്ഭുതകരമായി രക്ഷപ്പെട്ട സംഭവത്തിൽ പ്രതികരിച്ച് ബസ് ഡ്രൈവര്‍ ഷനോജ്

കോഴിക്കോട് കൊടിയത്തൂരിൽ ബസ് അപകടത്തിൽ നിന്ന് കുഞ്ഞ് അത്ഭുതകരമായി രക്ഷപ്പെട്ട സംഭവത്തിൽ പ്രതികരിച്ച് സ്വകാര്യ ബസിന്റെ ഡ്രൈവര്‍ ഷനോജ്. കുഞ്ഞിനെ രക്ഷിക്കാൻ

കേരള എസ്.എസ്.എൽ.സി, ഐ.ടി പരീക്ഷകൾക്ക് ഇന്നു തുടക്കം

സംസ്ഥാനത്തെ എസ്.എസ്.എൽ.സി ഐ.ടി പരീക്ഷകൾക്ക് ഇന്നു തുടക്കം. ഈ പരീക്ഷ 13നു സമാപിക്കും.   എസ്എസ്എൽസി, ടിഎച്ച്എസ്എൽസി, പരീക്ഷകൾ മാർച്ച് 5ന് ആരംഭിക്കും.

അതിവേഗ പാതയുമായി ബന്ധപ്പെട്ട് പൊന്നാനിയിൽ ഓഫീസ് തുറന്നു

ഇ ശ്രീധരൻ അതിവേഗ പാതയുമായി ബന്ധപ്പെട്ട് പൊന്നാനിയിൽ ഓഫീസ് തുറന്നു. ഭാര്യ രാധ നിലവിളക്കിന് തിരികൊളുത്തി ഓഫീസ് ഉദ്ഘാടനം നിർവഹിച്ചു. കേന്ദ്ര

സ്വർണവില കുത്തനെ ഇടിഞ്ഞു; പവന് ₹6,640 കുറവ്

സ്വർണവിലയിൽ കനത്ത ഇടിവ് തുടരുന്നു. തിങ്കളാഴ്ച രാവിലത്തെ വ്യാപാരത്തിനിടെ പവന്റെ വിലയിൽ 6,640 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. ഇതോടെ നാല് ദിവസത്തിനിടെ

മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ അനിശ്ചിതകാല ഒ.പി. ബഹിഷ്കരണം ഇന്ന് മുതൽ

തിരുവനന്തപുരം: സർക്കാർ മെഡിക്കൽ കോളേജ് ഡോക്ടർമാർ ഇന്ന് മുതൽ അനിശ്ചിതകാല ഒ.പി. ബഹിഷ്കരണ സമരം ആരംഭിച്ചു. അടിയന്തര ശസ്ത്രക്രിയകൾ ഉൾപ്പെടെയുള്ള അവശ്യ