70 വയസ്സിന് മുകളിലുള്ളവർക്ക് കൈതാങ്ങായി കേന്ദ്ര സർക്കാരിന്റെ മുൻനിര ആരോഗ്യ ഇൻഷൂറൻസ് പദ്ധതിയായ ആയുഷ്മാൻ ഭാരത് പദ്ധതിക്ക് തുടക്കമായി. സാമ്പത്തിക നില പരിഗണിക്കാതെ എല്ലാ പൗരൻമാർക്കും ഇത് ലഭ്യമാണ്.
70 വയസും അതിൽ കൂടുതലുമുള്ള ഓരോ വ്യക്തിക്കും ആയുഷ്മാൻ കാർഡ് ലഭിക്കാൻ അർഹതയുണ്ട്. ഈ പദ്ധതി ലഭിച്ചുകഴിഞ്ഞാൽ AB PMJAY എംപാനൽ ചെയ്ത ആശുപത്രികളിൽ 5 ലക്ഷം രൂപ വരെ സൗജന്യ ചിത്സ ലഭിക്കും. നിലവിൽ ഡൽഹി, ഒഡീഷ, പശ്ചിമ ബംഗാൾ എന്നിവയൊഴികെ 33 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമാണ് പദ്ധതി നടപ്പാക്കുന്നത്. ആധാർ കാർഡ് പ്രകാരം 70 വയസോ അതിൽ കൂടുതലോ പ്രായമുള്ള ആർക്കും ഈ സ്‌കീമിന് അപേക്ഷിക്കാം.
70 വയസും അതിൽ കൂടുതലുമുള്ള വ്യക്തികൾക്ക് അവരുടെ വരുമാനം പരിഗണിക്കാതെ തന്നെ ഇതിൽ ചോരാൻ അർഹതയുണ്ട്. അവരുടെ ആധാർ കാർഡിൽ രേഖപ്പെടുത്തിയിരിക്കുന്ന പ്രായത്തിന്റെ അടിസ്ഥാനത്തിലായിരിക്കും യോഗ്യത നിശ്ചയിക്കുക. എൻ്റോൾമെന്റിന് ആധാർ അടിസ്ഥാനമാക്കിയുള്ള ഇ-കെവൈസി നിർബന്ധമാണ്. ആധാർ ഇല്ലെങ്കിൽ, മുതിർന്ന പൗരന്മാർക്ക് ആയുഷ്മാൻ കാർഡ് രജിസ്റ്റർ ചെയ്യാനോ നേടാനോ കഴിയില്ല. www.beneficiary.nha.gov.in വഴിയോ ഗൂഗിൾ പ്ലേ സ്റ്റോറിൽ ലഭ്യമായ ആയുഷ്മാൻ ആപ്പ് വഴിയോ ഓൺലൈനായി അപേക്ഷിക്കാം.