ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച് എസ് എസ് വിഭാഗം പുല്ലാംകുഴൽ മത്സരത്തിൽ വിയ്യൂർ വീക്ഷണം കലാവേദിയിൽ നിന്നും പുല്ലാംകുഴൽപഠിക്കുന്ന യദു നന്ദൻ എ ഗ്രേഡ്ഉം ഒന്നാം സ്ഥാനവും നേടി സംസ്ഥാന മത്സരത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. തുടർച്ചയായി മൂന്നാം തവണയാണ് യദു നന്ദൻ സംസ്ഥാന തലത്തിൽ മത്സരിക്കുന്നത്.. നടുവത്തൂർ യു. പി. സ്കൂളിൽ അദ്ധ്യാപകൻ ആയിരുന്ന കൊടക്കാട്ട് കരുണൻ മാസ്റ്ററുടെ കീഴിൽ ആണ് യദുനന്ദൻ പുല്ലാം കുഴൽ അഭ്യസിക്കുന്നത്.. കോടതി ജീവനക്കാരനായ N P സുധീഷ് ആണ് യദു വിന്റെ പിതാവ്. അദ്ദേഹവും മകന്റെ കൂടെ
കച്ചേരി അവതരിപ്പിച്ചു വരുന്നു.. പൂർവികല്യാണി രാഗത്തിലെ ജ്ഞാനമു എന്ന് തുടങ്ങുന്ന രൂപക താളത്തിലുള്ള കീർത്തനം ആണ് യദു വിനെ ഒന്നാം സ്ഥാനക്കാരനാക്കിയത്..കോക്കല്ലൂർ ജി ജി എച്ച് എസ് എസ് ൽ പ്ലസ് one വിദ്യാർത്ഥി ആയ യദു ഇപ്പോൾ ക്ഷണിക്കപ്പെട്ട വേദികളിൽ പരിപാടി അവതരിപ്പിച്ചു വരുന്നു.








