കോഴിക്കോട്. ഭരണഘടനാ സംരക്ഷണ ദിനമായ നാളെ നവംബര്‍ 26 ചൊവ്വ വൈകീട്ട് 4.00 മണിക്ക് പുതിയ ബസ്റ്റാന്റ് പരിസരത്ത് വെച്ച് യു.ഡി.എഫ് ഭരണഘടനാ സംരക്ഷണ സായാഹ്ന സദസ്സ് സംഘടിപ്പിക്കാന്‍ യു.ഡി.എഫ് കോഴിക്കോട് ജില്ലാ കമ്മിറ്റി തീരുമാനിച്ചു. ഭരണഘടയുടെ മഹത്വത്തെ കുറിച്ചും, ഭരണ ഘടന ഇപ്പോള്‍ നേരിടുന്ന വെല്ലുവിളികളെ കുറിച്ചും ജനങ്ങളെ ബോധവത്കരിക്കുക എന്ന ലക്ഷ്യത്തോടെയാണ് യു.ഡി.എഫ് സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്തത് പ്രകാരം സായാഹ്ന സദസ്സ് സംഘടിപ്പിക്കുന്നത്. ഡോ. എം.കെ മുനീര്‍ എം.എല്‍.എ പരിപാടി ഉദ്ഘാടനം ചെയ്യും. യു.ഡി.എഫ് നേതാക്കളും, പ്രമുഖ നിയമജ്ഞരും പരിപാടിയില്‍ പങ്കെടുക്കും. കോഴിക്കോട് ലീഗ് ഹൗസില്‍ ചേര്‍ന്ന യു.ഡി.എഫ് കോഴിക്കോട് ജില്ലാ ലൈസണ്‍ കമ്മിറ്റി അംഗങ്ങളുടെയും നിയോജക മണ്ഡലം ചെയര്‍മാന്‍ കണ്‍വീനര്‍മാരുടെയും യോഗം മുസ് ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് എം.സി മായിന്‍ ഹാജി ഉദ്ഘാടനം ചെയ്തു. ലോകസഭ ഉപ തിരഞ്ഞെടുപ്പില്‍ ശ്രീമതി പ്രിയങ്ക ഗാന്ധിക്ക് മികച്ച ഭൂരിപക്ഷം നല്‍കുന്നതിന് വേണ്ടി പ്രവര്‍ത്തിച്ച തിരുവമ്പാടി നിയോജക മണ്ഡലത്തിലെ യു.ഡി.എഫ് പ്രവര്‍ത്തകരെ യോഗം അഭിനന്ദിച്ചു. വാര്‍ഡ് പുനര്‍വിഭജനവുമായി ബന്ധപ്പെട്ട് രാഷ്ട്രീയ ഇടപെടല്‍ ഉണ്ടായിട്ടുണ്ടെന്നും, കരട് റിപ്പോര്‍ട്ട് പഠിച്ച് ഡിസംബര്‍ 03 ന് മുമ്പായി അതത് ഘടകങ്ങളുടെ നേതൃത്വത്തില്‍ ആക്ഷേപം നല്‍കാനും യോഗം തീരുമാനിച്ചു. യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ കെ ബാലനാരായണന്‍ അദ്ധ്യക്ഷനായിരുന്നു.
കണ്‍വീനര്‍ അഹമ്മദ് പുന്നക്കല്‍ സ്വാഗതവും, അഡ്വ. എ.വി അന്‍വര്‍ നന്ദിയും പറഞ്ഞു. കെ.സി അബു, ടി.ടി ഇസ്മയില്‍, സി വീരാന്‍കുട്ടി, ടി.പി ചന്ദ്രന്‍ മാസ്റ്റര്‍, ജയരാജ് മൂടാടി, ഹാഷിം മനോളി, മനോജ് കാരന്തൂര്‍, അര്‍ഷുല്‍ അഹമ്മദ്, പി.എ ഹംസ, ഷറില്‍ ബാബു, വി.എം മുഹമ്മദ് മാസ്റ്റര്‍, കെ.എം ജോസുക്കുട്ടി, കെ മൂസ മൗലവി, ജോര്‍ജ് മങ്ങാട്ടില്‍, ഇ.കെ മുഹമ്മദ് റഫീഖ്, എന്‍..കെ ഉണ്ണികൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.