നടുവണ്ണൂർ: എൻ.സി.സി ദിനത്തോടനുബന്ധിച്ച് നടുവണ്ണൂർ ജി.എച്ച്.എസ്.എസിലെ എൻ.സി.സി കേഡറ്റുകൾ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. എൻ.സി.സി ദിന ആഘോഷത്തിന്റെ ഭാഗമായി ” ഒരു കേഡറ്റ്, ഒരു മരം” ക്യാംപയിൻ സംഘടിപ്പിച്ചു. സ്കൂളും പരിസരവും വൃത്തിയാക്കുകയും വിവിധ കലാപരിപാടികൾ സംഘടിപ്പിക്കുകയും ചെയ്തു. ഹെഡ്മാസ്റ്റർ എൻ.എം മൂസക്കോയ , ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ സുഭാഷ് ബാബു, അധ്യാപകരായ പി. മുസ്തഫ ,വി.കെ.നൗഷാദ്, സി.പി.സുജാൽ ,ടി.പി. അനീഷ് ,എംമാലിനി, എൻ.സി.സി. ഓഫീസർ പി.കെ. രമ്യ എന്നിവർ ചടങ്ങിൽ സംസാരിച്ചു.








