കായണ്ണ ഗവ. ഹയർസെക്കൻഡറി സ്കൂൾ നാഷണൽ സർവീസ് സ്കീമിന്റെ ആഭിമുഖ്യത്തിൽ ഫിലിം ക്ലബ് ഉദ്ഘാടനവും സിനിമാപ്രദർശനവും ഓപ്പൺ ഫോറവും ഇന്ന്

കായണ്ണ ഗവ. ഹയർസെക്കൻഡറി സ്കൂൾ നാഷണൽ സർവീസ് സ്കീമിന്റെ ആഭിമുഖ്യത്തിൽ ഫിലിം ക്ലബ് ഉദ്ഘാടനവും സിനിമാപ്രദർശനവും ഓപ്പൺ ഫോറവും ഇന്ന് (വെള്ളി) നടക്കും. ലോകോത്തര സിനിമകളും സാമൂഹ്യ സാംസ്കാരിക വിഷയങ്ങൾ പ്രതിപാദിക്കുന്ന മികച്ച ഡോക്യുമെൻ്ററികളും വിദ്യാർത്ഥികളിലേക്കും പൊതുസമൂഹത്തിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന കാഴ്ച ഫിലിം ക്ലബ്ബിൻ്റെ ഉദ്ഘാടനവും സിനിമാപ്രദർശനവും നവംബർ 22 വെള്ളിയാഴ്ച വൈകിട്ട് 5.30 മുതൽ കായണ്ണ ടൗണിലെ സ്വപ്നനഗരിയിൽ നടക്കും.

കായണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി കെ ശശി ഫിലിം ക്ലബ്ബ് ഉദ്ഘാടനം ചെയ്യും .ലിറ്റിൽ ടെററിസ്റ്റ്, അൺകൗണ്ടഡ്, പങ്ക്, ഫ്രീ ബേർഡ്സ്, കവി, വിൻഡ് ചിംസ് തുടങ്ങിയ ചലച്ചിത്രങ്ങൾ പ്രദർശിപ്പിക്കും. തുടർന്ന് നടക്കുന്ന ഓപ്പൺ ഫോറത്തിൽ സംവിധായകരായ ശ്രീലാൽ മഞ്ഞപ്പാലം, ബിജു സീനിയ, തിരക്കഥാകൃത്ത് ശ്രീജീഷ് ചെമ്മരൻ, ചിത്രകാരൻ ലിതേഷ് കരുണാകരൻ തുടങ്ങിയവർ പങ്കെടുക്കും.

Leave a Reply

Your email address will not be published.

Previous Story

നൈറ്റ് പട്രോളിങ്ങിനിടെ കോഴിക്കോട് നടക്കാവ് സ്റ്റേഷനിലെ പൊലീസുകാർക്കെതിരെ ആക്രമണം

Next Story

21/11/2024 മന്ത്രിസഭായോഗ തീരുമാനങ്ങള്‍

Latest from Local News

പയ്യോളി ഗവ.ഹയര്‍സെക്കണ്ടറി സ്കൂളിന് ചുറ്റുമതിലും ഗേറ്റും നിര്‍മ്മിക്കും കാനത്തില്‍ ജമീല എം.എല്‍.എ

പയ്യോളി ഗവ.ഹയര്‍സെക്കണ്ടറി സ്കൂളിന് ചുറ്റുംമതിലും ഗേറ്റും നിര്‍മ്മിക്കുമെന്ന് എം.എല്‍.എ കാനത്തില്‍ ജമീല എം.എല്‍.എ അറിയിച്ചു. കൊയിലാണ്ടി നിയോജക മണ്ഡലത്തില്‍ തന്നെ ഏറ്റവും

മേപ്പയ്യൂർ കോ-ഓപ്പറേറ്റീവ് ഹൗസിങ്ങ് സൊസൈറ്റി വാർഷിക പൊതുയോഗം നടത്തി

മേപ്പയ്യൂർ കോ-ഓപ്പറേറ്റീവ് ഹൗസിങ്ങ് സൊസൈറ്റി 50-ാമത് വാർഷിക പൊതുയോഗം സൊസൈറ്റി ഓഡിറ്റോറിയത്തിൽ വെച്ച് നടത്തി. പ്രസിഡണ്ട് ഇ.കെ മുഹമ്മദ് ബഷീർ അധ്യക്ഷത

വെങ്ങളത്തിനും ചേമഞ്ചേരിയ്ക്കും ഇടയില്‍ ഗതാഗത തടസ്സം രൂക്ഷം; സര്‍വ്വീസ് റോഡ് ഗതാഗത യോഗ്യമല്ല

ദേശീയപാതയില്‍ വെങ്ങളത്തിനും പൂക്കാടിനും ഇടയില്‍ ഗതാഗത സ്തംഭനം സ്ഥിരമാകുന്നു. വെങ്ങളത്ത് നിന്ന് വടക്കോട്ട് പൂക്കാട് വരെ സര്‍വ്വീസ് റോഡിന് വീതിയില്ലാത്തതും കുണ്ടും

കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെ റിസർവേഷൻ കൗണ്ടറുകളിൽ ഒന്നിന്റെ പ്രവർത്തനം ഭാഗികമായി നിർത്തിയതോടെ യാത്രക്കാർ ദുരിതത്തിൽ

കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെ റിസർവേഷൻ കൗണ്ടറുകളിൽ ഒന്നിന്റെ പ്രവർത്തനം ഭാഗികമായി നിർത്തിയതോടെ യാത്രക്കാർ ദുരിതത്തിൽ. റെയിൽവേ സ്റ്റേഷനിലെ ഒന്നാം പ്ലാറ്റ്ഫോമിൽ ഉണ്ടായിരുന്ന