പയ്യോളി ഗവ.ഹയര്‍സെക്കണ്ടറി സ്കൂളിന് ചുറ്റുമതിലും ഗേറ്റും നിര്‍മ്മിക്കും കാനത്തില്‍ ജമീല എം.എല്‍.എ

പയ്യോളി ഗവ.ഹയര്‍സെക്കണ്ടറി സ്കൂളിന് ചുറ്റുംമതിലും ഗേറ്റും നിര്‍മ്മിക്കുമെന്ന് എം.എല്‍.എ കാനത്തില്‍ ജമീല എം.എല്‍.എ അറിയിച്ചു. കൊയിലാണ്ടി നിയോജക മണ്ഡലത്തില്‍ തന്നെ ഏറ്റവും അധികം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന വിദ്യാലയമാണ് പയ്യോളി ഹയര്‍സെക്കണ്ടറി സ്കൂള്‍. ദേശീയപാതയോരത്ത് സ്ഥിതി ചെയ്യുന്ന വിദ്യാലയമായതിനാല്‍ കുട്ടികളുടെ സംരക്ഷണത്തിന് സ്കൂളിന് ചുറ്റുമതിലും ഗേറ്റും അത്യാവശ്യമാണെന്ന് സ്കൂള്‍ പി.ടി.എ ശ്രദ്ധയില്‍പ്പെടുത്തിയതിനെ തുടര്‍ന്നാണ് എം.എല്‍.എ ഇന്ന് സ്കൂള്‍ സന്ദര്‍ശിച്ചതും മതിലും ഗേറ്റും നിര്‍മ്മിക്കുമെന്ന് ഉറപ്പ് നല്‍കിയതും.

നിരവധിയായ വികസന പ്രവര്‍ത്തനങ്ങളാണ് നിലവില്‍ സ്കൂളില്‍ നടന്നുവരുന്നത്. വിദ്യഭ്യാസ വകുപ്പിന്‍റെ പ്ലാന്‍ ഫണ്ടില്‍ നിന്നും 1 കോടി രൂപ ചിലവില്‍ നിര്‍മ്മിക്കുന്ന കെട്ടിടത്തിന്‍റെ പ്രവൃത്തി അവസാനഘട്ടത്തിലാണ്. സംസ്ഥാന ബജറ്റില്‍ 3 കോടി രൂപ അനുവദിച്ച പുതിയ കെട്ടിടത്തിന്‍റെ പ്രവൃത്തി ഉടനെ ആരംഭിക്കാനുമാവും. ഇതോടൊപ്പം തന്നെ ചുറ്റുമതിലിന്‍റെയും ഗേറ്റിന്‍റെയും പ്രവൃത്തി നടത്താനാവും. അതിനായി എം.എല്‍.എ ഫണ്ടില്‍ നിന്നും പണമനുവദിക്കുമെന്നാണ് എം.എല്‍.എ സ്ഥലം സന്ദര്‍ശിച്ചപ്പോൾ ഉറപ്പ് നല്‍കിയത് . പ്രവൃത്തിക്ക് ആവശ്യമായ തുക വകയിരുത്തുന്നതിന് ആവശ്യമായ എസ്റ്റിമേറ്റും ഡി.പി.ആറും തയ്യാറാക്കുന്നതിന് പി.ഡബ്യൂ.ഡി എഞ്ചിനീയറെ ചുമതലപ്പെടുത്തി. പി.ഡബ്യൂ.ഡി എഞ്ചിനീയര്‍, സ്കൂള്‍ അധികൃതര്‍, പി.ടി.എ ഭാരവാഹികള്‍ എന്നിവര്‍ എം.എല്‍.എ യോടൊപ്പമുണ്ടായിരുന്നു.

Leave a Reply

Your email address will not be published.

Previous Story

മേപ്പയ്യൂർ കോ-ഓപ്പറേറ്റീവ് ഹൗസിങ്ങ് സൊസൈറ്റി വാർഷിക പൊതുയോഗം നടത്തി

Next Story

വൈദ്യുതി മുടങ്ങും

Latest from Local News

എഴുത്തുകാരനും സാംസ്കാരികപ്രവർത്തകനുമായ സുമിത്ത് കായലാട്ട് അന്തരിച്ചു

കൊയിലാണ്ടി:എഴുത്തുകാരനും സാംസ്കാരികപ്രവർത്തകനുമായ സുമിത്ത് കായലാട്ട് (46) അന്തരിച്ചു. കൊയിലാണ്ടി പബ്ലിക്ക് ലൈബ്രറിയിലെ ലൈബ്രേറിയനായി പ്രവർത്തിച്ചിരുന്നു. റെഡ്കർട്ടൻ കൊയിലാണ്ടിയുടെ പ്രവർത്തകനായിരുന്നു. “കവിതയും സഹയാത്രികരും”

യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കോഴിക്കോട്: യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തളീക്കര കാഞ്ഞിരോളിയില്‍ അമ്പലക്കണ്ടി റാഷിദിന്റെ ഭാര്യ ജസീറ (28) ആണ് മരിച്ചത്. കിടപ്പുമുറിയിലെ

ചൊവ്വാഴ്ച മുതല്‍ സംസ്ഥാനത്ത് മഴ കനക്കുമെന്ന് കേന്ദ്രകാലാവസ്ഥ നിരീക്ഷണ കേന്ദ്രം

സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു. ചൊവ്വാഴ്ച മുതല്‍ മഴ കനക്കുമെന്നാണ് കേന്ദ്രകാലാവസ്ഥ വകുപ്പിന്റെ പ്രവചനം .ശക്തമായ മഴ കണക്കിലെടുത്ത് വിവിധ ജില്ലകളില്‍

താമരശ്ശേരി ചുരത്തില്‍ ഇന്ന് സഞ്ചാരികള്‍ക്ക് കര്‍ശന നിയന്ത്രണം

താമരശ്ശേരി ചുരത്തില്‍ ഇന്ന് വൈകിട്ട് ഏഴ് മണി മുതല്‍ സഞ്ചാരികള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയതായി താമരശ്ശേരി പൊലീസ് അറിയിച്ചു. ഈ സമയം

പിഷാരികാവിലെ പള്ളിയറക്ക് കട്ടില വെച്ചു

കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രത്തിലെ പുതുക്കി പണിത പള്ളിയറയുടെ കട്ടില വെക്കൽ വിവിധ ചടങ്ങുകളോടെ നടന്നു. തെക്കൻ കൊല്ലത്ത് നിന്നും പിഷാരികാവിൽ