നൈറ്റ് പട്രോളിങ്ങിനിടെ കോഴിക്കോട് നടക്കാവ് സ്റ്റേഷനിലെ പൊലീസുകാർക്കെതിരെ ആക്രമണം

കോഴിക്കോട് നടക്കാവ് സ്റ്റേഷനിലെ പൊലീസുകാർക്ക് നൈറ്റ് പട്രോളിങ്ങിനിടെ ആക്രമണം. ഇന്ന് പുലർച്ചെ രണ്ടു മണിയോടെയാണ് സംഭവം. അരയിടത്ത് പാലത്തിനും എരഞ്ഞോളിക്കും ഇടയിലെ പ്രദേശത്ത് ഒരു കാറും രണ്ട് യുവാക്കളും സംശയകരമായ സാഹചര്യത്തിൽ നിൽക്കുന്നത് കണ്ടാണ് പൊലീസ് ഇടപെട്ടത്.  യുവാക്കളെ ചോദ്യം ചെയ്ത സമയത്ത് ചാവി ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. അഞ്ച് പൊലീസുകാരിൽ മൂന്ന് പേർക്ക് ആക്രമണത്തിൽ പരുക്കേറ്റു. ഓടി രക്ഷപ്പെട്ട പ്രതികൾ തങ്ങളുടെ കാറിൽ കയറി രക്ഷപ്പെട്ടു. ഒരു പൊലീസുകാരന് ചെവിക്ക് സാരമായി മുറിവേറ്റു. ഇയാളുടെ ചെവിയിലെ മുറിവ് തുന്നിക്കെട്ടി. ലഹരി മരുന്ന് മാഫിയയുമായി ബന്ധമുള്ള ആളുകളെന്നാണ് സംശയം. ഒരാളെ തിരിച്ചറിഞ്ഞതായി പൊലീസ് പറയുന്നു. തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published.

Previous Story

കോഴിക്കോട് ഗവ: മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ.. 22.11.2024.വെള്ളി*ഒ.പി.വിവരങ്ങൾ’ പ്രധാനഡോക്ടമാർ

Next Story

കായണ്ണ ഗവ. ഹയർസെക്കൻഡറി സ്കൂൾ നാഷണൽ സർവീസ് സ്കീമിന്റെ ആഭിമുഖ്യത്തിൽ ഫിലിം ക്ലബ് ഉദ്ഘാടനവും സിനിമാപ്രദർശനവും ഓപ്പൺ ഫോറവും ഇന്ന്

Latest from Local News

ഓണക്കാല തിരക്ക്: വിപുലമായ യാത്രാസൗകര്യങ്ങൾ ഒരുക്കിയതായി ഇന്ത്യൻ റെയിൽവെ

ഓണത്തിനായി കേരളത്തിലേക്ക് എത്തുന്ന മലയാളികൾക്കായി വിപുലമായ യാത്രാസൗകര്യങ്ങൾ ഒരുക്കിയതായി ഇന്ത്യൻ റെയിൽവെ അറിയിച്ചു. ജൂലൈ മുതൽ സർവീസ് ആരംഭിച്ച സ്പെഷ്യൽ ട്രെയിനുകൾ

കുറ്റ്യാടി താലൂക്ക് ആശുപത്രിയില്‍ പുതിയ ബ്ലോക്ക്; ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായി

  കുറ്റ്യാടി : മലയോര മേഖലയുടെ ഏക ആശ്രയമായ കുറ്റ്യാടി താലൂക്ക് ആശുപത്രിയില്‍ പുതിയ ബ്ലോക്ക് നിര്‍മാണത്തിന് ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായി.

രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ സ്ഥാനം രാജിവെക്കണം രാഷ്ട്രീയ മഹിളാ ജനതാദൾ

ആരോപണ വിധേയനായ പാലക്കാട് എം.എൽ.എ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ സ്ഥാനം രാജിവെക്കണമെന്നാവശ്യപ്പെട്ട് രാഷ്ട്രീയ മഹിളാ ജനതാദൾ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ

നന്തി ടൗണിലെ പൊടി ശല്യം വാഗാഡിൻ്റെ വാഹനങ്ങൾ തടഞ്ഞ് യൂത്ത് ലീഗ് പ്രതിഷേധം

നന്തിബസാർ:വാഗാഡിൻ്റെ അശാസ്ത്രീയമായ പണി കാരണം പൊടി ശല്യം കൊണ്ട് നന്തി ടൗണിലേക്ക് ജനങ്ങൾക്ക് ഇറങ്ങാൻ പറ്റാത്ത അവസ്ഥയാണ്.കച്ചവട സ്ഥാപനങ്ങളെലാം അടച്ചിട്ടിരിക്കുകയാണ്.അടിയന്തര പരിഹാരം