സുഹൃത് വേദി കുറ്റ്യാടി മാധ്യമ പ്രവർത്തകൻ കെ.മുകുന്ദൻ്റെ ഒന്നാം ചരമ വാർഷികത്തോടനുബന്ധിച്ച് അനുസ്മരണം സംഘടിപ്പിച്ചു

സുഹൃത് വേദി കുറ്റ്യാടി മാധ്യമ പ്രവർത്തകൻ കെ.മുകുന്ദൻ്റെ ഒന്നാം ചരമ വാർഷികത്തോടനുബന്ധിച്ച് അനുസ്മരണം സംഘടിപ്പിച്ചു.  പ്രാദേശിക വിഷയങ്ങൾ ഉയർത്തിക്കാട്ടി അതിന് പരിഹാരം ഉണ്ടാവാൻ പ്രയത്നിച്ച മാധ്യമ പ്രവർത്തകനായിരുന്നു കെ.മുകുന്ദൻ എന്ന് സാംസ്കാരിക പ്രവർത്തകൻ എം.കെ.ശശി പറഞ്ഞു. മാധ്യമ പ്രവർത്തകൻ കെ.മുകുന്ദൻ്റെ  അനുസ്മരണ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സി.എൻ.ബാലകൃഷ്ണൻ അദ്ധ്യക്ഷനായി. പി.പി.ദിനേശൻ, എ.സി. അബ്ദുൾ മജീദ്, കുമ്പളം കണ്ടി അമ്മദ്, പി.രാധാകൃഷ്ണൻ, പി.കെ.നവാസ്, ടി.നാരായണൻ വട്ടോളി, സി.പി.രഘുനാഥ്, കെ.വി.ഷാജി, രമേശ് ബാബു കാക്കന്നൂർ, കെ.കെ.ഗിരീഷ്, ബിജു വളയന്നൂർ, ബാബു മമ്പള്ളി, എം.കെ.രാജൻ, സുധീർ രാജ്, ഇ.കെ.ശശീന്ദ്രൻ, ജമാൽ പാറക്കൽ, പ്രകാശൻ, വേണുഗോപാലൻ, തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published.