13 വർഷത്തിനു ശേഷം ജയിൽ ചപ്പാത്തിക്ക് വില കൂടുന്നു

13 വർഷത്തിനു ശേഷം ജയിൽ ചപ്പാത്തിക്ക് വില കൂടുന്നു. പ​ത്തു എണ്ണത്തിന്റെ പാ​ക്ക​റ്റി​ന് ഇനി 30 രൂ​പയാകും. ഒ​രു ചപ്പാത്തിക്ക് രണ്ടു രൂ​പ എന്ന​ത് മൂ​ന്നു രൂ​പ​യാ​ക്കും. തിരുവനന്തപുരം, ക​ണ്ണൂ​ർ, വി​യ്യൂ​ർ സെൻട്ര​ൽ പ്രി​സ​ൺ ആ​ൻ​ഡ് കറക്ഷ​ൻ ഹോ​മു​ക​ൾ, ചീ​മേ​നി തു​റ​ന്ന ജ​യി​ൽ, കൊ​ല്ലം, എറണാകുളം, കോ​ഴി​ക്കോ​ട് ജി​ല്ല ജ​യി​ലു​ക​ൾ എന്നിവി​ട​ങ്ങ​ളി​ലാ​ണ് ജ​യി​ൽ ച​പ്പാ​ത്തി നി​ർ​മി​ക്കു​ന്ന​ത്. 2011ലാ​ണ് ചപ്പാ​ത്തി നി​ർ​മാ​ണ യൂണി​റ്റു​ക​ൾ സ്ഥാ​പി​ച്ച​ത്. അ​ന്നു​മു​ത​ൽ ര​ണ്ടു രൂപ​യാ​ണ് വി​ല. ഗോതമ്പുപൊടിയുടെ​യും മ​റ്റും വി​ല ഉ​യ​ർ​ന്ന പശ്ചാത്ത​ല​ത്തി​ലാ​ണ് വിലവർധന​.

Leave a Reply

Your email address will not be published.