അനധികൃത റേഷന്‍ കാര്‍ഡ് കൈവശം വയ്ക്കുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ്

അനധികൃത റേഷന്‍ കാര്‍ഡ് കൈവശം വയ്ക്കുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ്. റേഷന്‍ കാര്‍ഡില്‍ ഉള്‍പ്പെട്ടിട്ടുള്ള ഏതെങ്കിലും അംഗത്തിന് 1000 ചതുരശ്ര അടിക്ക് മുകളില്‍ വിസ്തൃതിയുള്ള വീട്/അംഗങ്ങള്‍ക്ക് എല്ലാംകൂടി ഒരേക്കറില്‍ അധികം ഭൂമി/ഏതെങ്കിലും അംഗത്തിന്റെ പേരില്‍ നാല്ചക്ര വാഹനം/എല്ലാ അംഗങ്ങള്‍ക്കും കൂടി 25000 രൂപയില്‍ കൂടുതല്‍ പ്രതിമാസ വരുമാനം- ഇതില്‍ ഏതിലെങ്കിലും ഉള്‍പ്പെടുന്നവര്‍ക്ക് മുന്‍ഗണനാ റേഷന്‍ കാര്‍ഡിന് അര്‍ഹതയില്ല.

അനര്‍ഹമായി കൈവശമുള്ള മുന്‍ഗണനാ റേഷന്‍ കാര്‍ഡ് അടിയന്തരമായി താലൂക്ക് സപ്ലൈ ഓഫീസില്‍ ഹാജരാക്കി പൊതുവിഭാഗത്തിലേക്ക് മാറ്റണം. നിര്‍ദേശം ലംഘിക്കുന്നവര്‍ക്കെതിരെ നിയമനടപടികളെടുക്കും, അനധികൃതമായി കൈപ്പറ്റിയ റേഷന്‍ സാധനങ്ങളുടെ പൊതുവിപണി വിലയും ഇടാക്കും. റേഷന്‍ കടകളില്‍ വച്ചിട്ടുള്ള പെട്ടികളില്‍ ഡിസംബര്‍ 15 വരെ ആര്‍ക്കും പരാതി നല്‍കാമെന്ന്  താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു. 

Leave a Reply

Your email address will not be published.

Previous Story

പാലക്കാട് നിന്നും കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിലേക്ക് മിന്നൽ സർവ്വീസ് ആരംഭിച്ച് കെഎസ്ആർടിസി

Next Story

13 വർഷത്തിനു ശേഷം ജയിൽ ചപ്പാത്തിക്ക് വില കൂടുന്നു

Latest from Main News

ഇന്ത്യൻ സൂപ്പർക്രോസ് റേസിംഗ് ലീഗ്: സൂപ്പർ സൺഡേ റാലി സൗബിൻ ഷാഹിർ ഫ്ലാഗ് ഓഫ് ചെയ്തു

  കോഴിക്കോട്: ഇന്ത്യൻ സൂപ്പർക്രോസ് റേസിംഗ് ലീഗ് ഫിനാലെ (ഐ.എസ്.ആർ.എൽ) 2025 ഡിസംബർ 21ന് ഇ.എം.എസ് കോർപ്പറേഷൻ സ്റ്റേഡിയത്തിൽ നടക്കും. ബോളിവുഡ്

കോഴിക്കോട് ഗവ: മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ 16.12.25.ചൊവ്വ ഒ.പി .വിഭാഗങ്ങൾ. പ്രധാന ഡോക്ടർമാർ

കോഴിക്കോട് ഗവ: മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ 16.12.25.ചൊവ്വ ഒ.പി .വിഭാഗങ്ങൾ. പ്രധാന ഡോക്ടർമാർ മെഡിസിൻവിഭാഗം ഡോ.അബ്ദുൽ മജീദ് സർജറി വിഭാഗം ഡോ

ശബരിമല സ്വർണക്കൊള്ള: പാർലമെന്റിന് മുന്നിൽ പ്രതിഷേധവുമായി യുഡിഎഫ് എംപിമാർ

ശബരിമല സ്വർണക്കൊള്ള പാർലമെന്റിന് മുന്നിൽ പ്രതിഷേധവുമായി യുഡിഎഫ് എംപിമാർ. ശബരിമല വിഷയത്തിൽ കോടതി നിരീക്ഷണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട്തദ്ദേശ തെരഞ്ഞെടുപ്പിനിടെ വൈറലായ

മൂന്നു രാജ്യങ്ങളിൽ നാലു ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ജോർദ്ദാനിലേക്ക് പുറപ്പെട്ടു

മൂന്നു രാജ്യങ്ങളിൽ നാലു ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി രാവിലെ പത്തുമണിയോടെ ജോർദ്ദാനിലേക്ക് പുറപ്പെട്ടു. ജോർദ്ദാനിലാണ് മോദിയുടെ ആദ്യ സന്ദർശനം.  ജോർദ്ദാൻ

രാഹുൽ ഈശ്വറിന് ജാമ്യം

രാഹുൽ ഈശ്വറിന് ജാമ്യം. തിരുവനന്തപുരം ജില്ലാ കോടതി ജാമ്യം അനുവദിച്ചു. 16 ദിവസത്തിന് ശേഷമാണ് ജാമ്യം ലഭിച്ചത്. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി