കൊയിലാണ്ടി: കൊയിലാണ്ടി ഹാർബർ – കാപ്പാട് റോഡ് ഗതാഗതയോഗ്യമാക്കണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടു.പൊട്ടി പൊളിഞ്ഞ റോഡിലൂടെ യാത്ര അതീവ ദുരിതമയമാണ്. പത്ത് വർഷത്തിലധികമായി ഈ റോഡിൽ യാതൊരു വിധത്തിലുമുള്ള അറ്റകുറ്റ പണികളും നടന്നിട്ടില്ല. റോഡിൻ്റെ ശോച നിയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞമാസം ബിജെപി പ്രവർത്തകർ എംഎൽഎ ഓഫീസ് മാർച്ച് നടത്തിയിരുന്നു.എന്നിട്ടും റോഡിൻ്റെ തകർച്ച പരിഹരിക്കാൻ ഒരു നടപടിയും ഉണ്ടായിട്ടില്ല.
തീരദേശവാസികൾക്ക് റോഡിലൂടെ കാൽ നട യാത്ര പോലും ചെയ്യാൻ സാധ്യമല്ല .റോഡ് നന്നാക്കാൻ ഒരു നടപടിയും ഉണ്ടാകാത്ത സാഹചര്യത്തിൽ നവംബർ 25 ന് ഫിഷറീസ് ടെക്നിക്കൽ സ്കൂളിൽ നിർമിച്ച ബാസ്കറ്റ് ബോൾ കോർട്ട് ഉദ്ഘാടനം ബഹിഷ്കരിക്കാൻ ബി’ജെ.പി തീരുമാനിച്ചു.
തീരദേശ റോഡിൻ്റെ അവസ്ഥ മനസ്സിലാക്കാൻ ബി.ജെ.പി ജില്ല ട്രഷറർ വി. കെ. ജയൻ, മണ്ഡലം പ്രസിഡൻ്റ് എസ്.ആർ ജയ്കിഷ്, സംസ്ഥാന കൗൺസിൽ മെമ്പർ വായനാരി വിനോദ്, ജന സെക്രട്ടറി അഡ്വ എ.വി നിധിൻ , കെ വി സുരേഷ്, കെ.പി.എൽ മനോജ്, ഒ. മാധവൻ, ടി .പി പ്രീജിത്ത് , പി.എം.അനൂപ് എന്നിവർ സ്ഥലം സന്ദർശിച്ചു.