എ.വി. അനുസ്മരണവും പ്രഭാഷണവും വ്യാഴാഴ്ച

മേപ്പയ്യൂർ: മുൻ എം.എൽ.എയും സലഫിയ അസോസിയേഷൻ സ്ഥാപകനേതാവുമായ എ.വി. അബ്ദുറഹ്മാൻ ഹാജി അനുസ്മരണവും സമകാലീന ഇന്ത്യ പ്രഭാഷണവും എ.വി. ചെയറിൻ്റെ ആഭിമുഖ്യത്തിൽ വ്യാഴാഴ്ച നടക്കും. എം.എൽ.എ. ടി.പി. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. സലഫിയ അസോസിയേഷൻ പ്രസിഡൻ്റ് ഹുസൈൻ മടവൂർ അധ്യക്ഷത വഹിക്കും. സംസ്ഥാന ആസൂത്രണ ബോർഡ് മുൻ അംഗം സി.പി. ജോൺ ഇന്ത്യയിൽ മതേതരത്വം അവശേഷിക്കുമോ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തും. ഉമ്മർ പാണ്ടികശാല എ.വി. അനുസ്മരണ പ്രഭാഷണം നടത്തും. മേപ്പയ്യൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻ്റ് കെ.ടി.രാജൻ പ്രതിഭകളെ ആദരിക്കും. സി.കെ. ഹസൻ, എ.എം. അബ്ദുൾ സലാം എന്നിവർ സംബന്ധിക്കും. പത്രസമ്മേളനത്തിൽ സലഫിയ ജനറൽ സെക്രട്ടറി എ.വി. അബ്ദുല്ല, എ.വി ചെയർ കൺവീനർ അജയ് ആവള , ഭാരവാഹികളായ എ.എം. അബ്ദുൾ സലാം, കായലാട്ട് അബ്ദുറഹ്മാൻ, എ.പി.അസീസ് എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published.

Previous Story

കൊയിലാണ്ടി നഗരത്തിലെ ലഹരി ഉപയോഗത്തിനെതിരെ ജനകീയ ക്യാമ്പയിൻ

Next Story

കീഴരിയൂർ ഓപ്പൺ ബേക്കേഴ്സ് സൂപ്പർമാർക്കറ്റിൽ വൻ തീടുത്തം; 35 ലക്ഷം രൂപയുടെ നാശനഷ്ടങ്ങൾ

Latest from Local News

കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ മേലടി ബ്ലോക്ക് സമ്മേളനം നാളെ കോട്ടക്കലിൽ

കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ മേലടി ബ്ലോക്ക് 33ാം വാർഷിക സമ്മേളനം നാളെ ബുധനാഴ്ച  9 മണി മുതൽ വൈകിട്ട്

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഫെബ്രുവരി 26 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഫെബ്രുവരി 26 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീക്ഷണർ ഡോ: മുഹമ്മദ്‌ ആഷിക്

കുംഭ മാസ വാബുബലി

തോരായി വിഷ്ണു ക്ഷേത്രത്തിൽ വാവുബലി അത്തോളി: തോരായി വിഷ്ണു ക്ഷേത്രത്തിലെ കുംഭമാസ വാവുബലി ഫെബ്രുവരി 27ന് നടക്കും.കാലത്ത് നാല് മണി മുതൽ

കോഴിക്കോട് ഗവ: മെഡിക്കൽകോളേജ്ഹോസ്പിറ്റൽ 26-02-25 ബുധൻ പ്രവർത്തിക്കുന്ന ഒ.പി വിഭാഗങ്ങൾ പ്രധാനഡോക്ടർമാർ

👉കാർഡിയോളജി വിഭാഗം ഡോ.ഡോളിമാത്യു 👉തൊറാസിക്ക് സർജറി ഡോ രാജേഷ് എസ് 👉ഗ്യാസ്ട്രാസർജറി വിഭാഗം ഡോ പ്രതാവൻ വി കെ 👉ഗൈനക്കോളജി ഡേ