കീഴരിയൂരിലെ നടുവത്തൂർ യുപി സ്കൂളിനു സമീപത്തെ ഓപ്പൺ ബേക്കേഴ്സ് ആൻ്റ് സൂപ്പർമാർക്കറ്റിൽ വൻ തീടുത്തം. 35 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. ഇന്നലെ രാത്രി 10.30 നാണ് കട അടച്ചത്. ഇന്ന് കാലത്ത് 8.30 ന് കട തുറക്കാനെത്തിയപ്പോൾ ജീവനക്കാർ ഷട്ടർ തുറന്നപ്പോഴാണ് കടയുടെ ഉള്ളിൽ കറുത്ത പുക കണ്ടത്. പരിശോധിച്ചപ്പോൾ എല്ലാം കത്തി ചാമ്പലായിരുന്നു.
ഒരു ഫ്രിഡ്ജ്, രണ്ട് ഫ്രീസറും ഉൾപ്പടെ സൂപ്പർ മാർക്കറ്റിലെ പലചരക്ക് സാധനങ്ങൾ ഉൾപ്പെടെ ഫർണീച്ചറുകളും ബേക്കറി സാധനങ്ങളും കടയുടെ വലിയ ഭാഗങ്ങളും കത്തിനശിച്ചിരുന്നു.
നടുവത്തൂർ വണ്ണാത്ത് മീത്തൽ അസീസിൻ്റെ ഉടമസ്ഥത്തതയിലുള്ളതാണ് സൂപ്പർ മാർക്കറ്റും ബേക്കറിയും. വണ്ണാത്ത് മീത്തൽ മുഹമ്മദലിയുടെതുമാണ് കെട്ടിടം. ഇരുവരും ജേഷ്ഠ സഹോദരങ്ങളാണ്. കൊയിലാണ്ടി അഗ്നി രക്ഷാ സേന സ്ഥലത്തെത്തി. അസി. സ്റ്റേഷൻ ഓഫിസർ പി.എം.അനിൽ കുമാറിൻ്റെ നേതൃത്വത്തിൽ ബി.കെ.അനൂപ്, നിതിൻരാജ്, ഇന്ദ്രജിത്, ബിനീ
ഷ് ലിനീഷ്, എൻ.പി.അനൂപ്, ടി.കെ.ഇർഷാദ്, ഓംപ്രകാശ് എന്നിവർ പരിശോധന നടത്തി. ഷോർട്ട് സർക്യൂട്ട് ആണ് തീപിടുത്തത്തിന് കാരണമെന്നാണ് നിഗമനം.