നൊച്ചാട് ഹയർ സെക്കണ്ടറി സ്കൂളിൽ തുമ്പൂർമുഴി പ്ലാൻ്റ് ഉദ്ഘാടനം ചെയ്തു

നൊച്ചാട് ഹയർ സെക്കണ്ടറി സ്കൂളിൽ തുമ്പൂർമുഴി പ്ലാൻ്റ് ഉദ്ഘാടനം ചെയ്തു. മാലിന്യ സംസ്കരണത്തിൻ്റെ മാതൃകപദ്ധതിയാണിത്. നൊച്ചാട് ഗ്രാമപഞ്ചായത്ത്, നൊച്ചാട് ഹയർ സെക്കണ്ടറി സ്കൂൾ മാനേജ്മെൻ്റ് സംയുക്ത പദ്ധതി ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീജശശി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശാരദ പട്ടേരി കണ്ടി അധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ എ.വി.അബ്ദുള്ള, വാർഡ് മെമ്പർമാരായ ഷിജി കൊട്ടാറക്കൽ കെ. മധുകൃഷ്ണൻ, പി.ടി.എ. പ്രസിഡണ്ട് കെ.പി. റസാക്ക്, പ്രിൻസിപ്പാൾ കെ. സമീർ , ഹെഡ്മിസ്ട്രസ് എം.ബിന്ദു, എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.