മൂടാടി: വര്‍ഷങ്ങളായി കൃഷി ചെയ്യാന്‍ സാധിക്കാതെ പുല്ലും പാഴ്‌ചെടികളും വളര്‍ന്ന് നാശത്തിന്റെ വക്കിലായിരുന്നു മൂടാടി ഗ്രാമപഞ്ചായത്തിലെ ഏറ്റവും വിശാലമായ ചാക്കര പാടശേഖരം.എന്നാല്‍ പഞ്ചായത്തിന്റെയും കൃഷി ഭവന്റെയും കര്‍ഷകരുടെയും കൂട്ടായ പരിശ്രമത്തിലൂടെ ഈ പാടം വീണ്ടും കതിരണിയാന്‍ ഒരുങ്ങുകയാണ്.വെള്ളക്കെട്ട് ഒഴിവാക്കി പാടശേഖരത്തിലെ ജല ക്രമീകരണത്തിന് സംവിധാനമില്ലാത്തതായിരുന്നു 24 ഹെക്ടര്‍ വരുന്ന ഈ പാടശേഖരത്തില്‍ കൃഷി നിലയ്ക്കാന്‍ കാരണം. കോഴിക്കോട് ജില്ലാ പഞ്ചായത്ത് ഫണ്ടുപയോഗിച്ച് പാച്ചാക്കല്‍ തോടിന്റ പണി പൂര്‍ത്തികരിച്ചതും,ഇതിനോട് ചേര്‍ന്ന ഗ്രാമ പഞ്ചായത്ത് നിര്‍മ്മിച്ച മണ്‍തോടും യാഥാര്‍ത്യമായതോടെയാണ് ചാക്കര പാടശേഖരത്തില്‍ വീണ്ടും നെല്‍കൃഷിയിറക്കാനാവശ്യമായ സാഹചര്യം രൂപപ്പെട്ടത്. നെല്‍കൃഷി പുനരാരംഭിക്കുന്നതിന് മുന്നോടിയായി കര്‍ഷകരുടെ അഭിപ്രായങ്ങള്‍ കേള്‍ക്കാന്‍ മൂടാടി ഗ്രാമപഞ്ചായത്ത് മുന്‍കൈയെടുത്ത് കര്‍ഷകരുടെ യോഗം വിളിച്ചു ചേര്‍ക്കുകയും ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കുകയും ചെയ്തു.നെല്‍കൃഷിയ്ക്കാവശ്യമായ വിത്തും സബ്‌സിഡി നിരക്കില്‍ കുമ്മായവും കൃഷിഭവന്‍ മുഖേന നല്‍കാമെന്ന് അറിയിച്ചതോടെ കര്‍ഷകര്‍ക്കും ആവേശമായി. ഒറ്റയ്ക്കും കൃഷി കൂട്ടങ്ങള്‍ ഉണ്ടാക്കിയുമാണ് കൃഷി ചെയ്യുന്നത്. തൊഴിലുറപ്പ് തൊഴിലാളികളെ ഉപയോഗിച്ച് പരമാവധി സ്ഥലങ്ങള്‍ കൃഷിയോഗ്യമാക്കി.ഇവിടെ ഉത്പാദിപ്പിക്കുന്ന നെല്ല് കാര്‍ഷിക കര്‍മസേനയുടെ മിനി റൈസ് മില്ലിലൂടെ സംസ്‌കരിച്ച് മൂടാടി അരി എന്ന ബ്രാന്റില്‍ വിപണണം നടത്താനാണ് ലക്ഷ്യമിടുന്നത്.കൃഷി ചെയ്യാന്‍ താല്പര്യമില്ലാത്തവരുടെ ഭൂമി ഗ്രാമപഞ്ചായത്തിലെ മറ്റ് കര്‍ഷകര്‍ക്കും ഗ്രൂപ്പുകള്‍ക്കും നല്‍കാനാണ് തീരുമാനം. അഗ്രികള്‍ച്ചര്‍ എന്‍ജിനിയറിംഗ് വിഭാഗത്തിന്റെ ഉടമസ്ഥതയിലുള്ള യന്ത്രങ്ങളുപയോഗിച്ചാണ് തോട് നിര്‍മാണവും മറ്റ് ജോലികളും ചെയ്യുന്നത്. കര്‍ഷകര്‍ക്ക് വിള ഇന്‍ഷൂറന്‍സ് ആനുകൂല്യം ലഭ്യമാക്കും.കൂലി ചെലവ്,സബ്‌സിഡി എന്നിവയും ലഭ്യമാക്കും
മൂടാടി ചാക്കര വയലിലെ 24 ഹെക്ടര്‍ തരിശു സ്ഥലം ഈ പ്രാവശ്യം തരിശു രഹിതമാക്കാനാവശ്യമായ പ്രവര്‍ത്തനങ്ങളാണ് നടക്കുന്നതെന്ന് മൂടാടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി.കെ.ശ്രീകുമാർ പറഞ്ഞു. മുഴുവന്‍ കര്‍ഷകരുടെയും പിന്തുണ ഇതിനായുണ്ട്.കര്‍ഷകര്‍ വളരെ ആവേശത്തോടെയാണ് നെല്‍കൃഷി പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളെ നോക്കി കാണുന്നത്. മൂടാടി ഗ്രാമ പഞ്ചായത്തിന്റെയും കൃഷി ഭവന്റെയും പരിപൂര്‍ണ്ണ പിന്തുണ കര്‍ഷകര്‍ക്കുണ്ടാവും.
ചാക്കര പാടശേഖരത്തിലെ 60 ഏക്കര്‍ സ്ഥലത്തെങ്കിലും ഇത്തവണ പുഞ്ചകൃഷി ചെയ്യും. ജ്യോതി ഇനം നെല്‍വിത്താണ് വിതയ്ക്കുക. പഞ്ചായത്തിന്റെയും കൃഷി ഭവന്റെയും പൂര്‍ണ്ണ സഹകരണം ലഭിക്കുന്നുണ്ട്. വയലിലെ പുല്ലും കളകളും ട്രാക്ടര്‍ ഉപയോഗിച്ച് നീക്കം ചെയ്തു ഉഴുത് മറിക്കുന്ന പണിയാണ് ഇപ്പോള്‍ നടക്കുന്നതെന് കർഷകൻ നാരായണന്‍ നായര്‍ കാലിശ്ശേരി (പാടശേഖര സമിതി സെക്രട്ടറചാക്കര പാടശേഖരം ) പറഞ്ഞു. ചാക്കര കൃഷിയോഗ്യമാക്കാനുളള പദ്ധതി കര്‍ഷകര്‍ ഒത്തൊരുമ്മയോടെ ഏറ്റെടുത്തിരിക്കുകയാണ്.അനിയന്ത്രിതമായ വെളളക്കെട്ടായിരുന്നു കൃഷിപ്പണിയ്ക്ക് ഇവിടെ തടസ്സം. ഇതോടെ വര്‍ഷങ്ങളായി ഈ പാടശേഖരം തരിശുനിലമായി കിടക്കുകയായിരുന്നു.നെല്‍കൃഷിയ്ക്കാവശ്യമായ വിത്ത് കൃഷി ഭവന്‍ നല്‍കും. സബ്‌സിഡി നിരക്കില്‍ കുമ്മായവും വിതരണം ചെയ്യും. കൃഷി ഓഫിസർ പി.ഫൗസിയ അറിയിച്ച്