സംസ്ഥാന സ്‌കൂൾ കലോത്സവം ജനുവരി 4 മുതൽ 8 വരെ തിരുവനന്തപുരത്ത് നടക്കും

സംസ്ഥാന സ്‌കൂൾ കലോത്സവം ജനുവരി 4 മുതൽ 8 വരെ തിരുവനന്തപുരത്ത് നടക്കും.  സംസ്ഥന സ്‌കൂൾ കലോത്സവം തലസ്ഥാനത്തിന്റെ സാംസ്‌കാരിക സമ്പന്നതക്ക് മാറ്റു കൂട്ടുമെന്ന് പൊതുവിദ്യഭ്യാസ, തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. തിരുവനന്തപുരം ശിക്ഷക് സദനിൽ ചേർന്ന സംസ്ഥാന സ്‌കൂൾ കലോത്സവ സ്വാഗതസംഘ രൂപീകരണ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ഈ വർഷത്തെ കലോത്സവത്തിൽ തദ്ദേശീയ കലാരൂപങ്ങളായ മംഗലം കളി, മലപുലയാട്ടം, ഇരുള നൃത്തം, പളിയ നൃത്തം, പണിയ നൃത്തം എന്നിവ പുതിയതായി മത്സരയിനങ്ങളായി ഉൾപ്പെടുത്തിയിട്ടുണ്ടെന്ന പ്രത്യേകതയുണ്ട്.

സ്‌കൂൾ, ഉപജില്ലാ, റവന്യൂജില്ലാ തലങ്ങളിലെ മത്സരങ്ങൾ വിജയകരമായി പൂർത്തിയാക്കിയതിന് ശേഷമാണ് സംസ്ഥാനതല മത്സരങ്ങൾ നടക്കുന്നത്. ഏകദേശം പതിനയ്യായിരത്തോളം വിദ്യാർഥികൾ സംസ്ഥാനതലത്തിൽ വിവിധ മത്സരങ്ങളിൽ മാറ്റുരക്കും. ഒരു കുട്ടിക്ക് മൂന്ന് വ്യക്തിഗത ഇനങ്ങളിലും രണ്ട് ഗ്രൂപ്പിനങ്ങളിലും മത്സരിക്കാം. സ്‌കൂൾ തലങ്ങളിൽ മത്സരിച്ച് വിജയിക്കുകയും, ഉപജില്ലാ, റവന്യൂ ജില്ലാ മത്സരത്തിൽ എ ഗ്രേഡോടുകൂടി ഒന്നാം സ്ഥാനം ലഭിക്കുകയും ചെയ്ത വിദ്യാർഥികളാണ് സംസ്ഥാനതല മത്സരങ്ങളിൽ പങ്കെടുക്കുന്നത്. 2016 ന് ശേഷമാണ് തിരുവനന്തപുരം വീണ്ടും സംസ്ഥാന സ്‌കൂൾ കലോത്സവത്തിന് ആതിഥേയത്വം വഹിക്കുന്നത്.

ഗവർണർ ആരിഫ് മുഹമ്മദ് ഖാനും, മുഖ്യമന്ത്രി പിണറായി വിജയനുമാണ് കലോത്സവ സംഘാടക സമിതിയുടെ മുഖ്യ രക്ഷാധികാരികൾ. ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആർ. അനിൽ ഓർഗനൈസിങ്ങ് കമ്മിറ്റി ചെയർമാനും പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ജീവൻബാബു കെ. ജനറൽ കോർഡിനേറ്ററുമായി സ്വാഗത സംഘം രൂപീകരിച്ചു. കലോത്സവത്തിന്റെ സുഗമമായ നടത്തിപ്പിനായി ജനപ്രതിനിധികളുടെ നേതൃത്വത്തിൽ 19 സബ് കമ്മിറ്റികൾ പ്രവർത്തിക്കും. കലോത്സവത്തിന്റെ സുഗമമായ നടത്തിപ്പിന് വേണ്ടി ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, അധ്യാപകർ, വിദ്യാർഥികൾ പൊതുജനങ്ങൾ ഉൾപ്പെടെ എല്ലാവരുടെയും സഹകരണവും കൂട്ടായ്മയും അനിവാര്യമാണെന്നും മന്ത്രി വി. ശിവൻകുട്ടി യോഗത്തിൽ പറഞ്ഞു.

ഭക്ഷ്യ, സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി. ആർ. അനിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ എം എൽ എമാരായ ആന്റണി രാജു, ജി സ്റ്റീഫൻ, മേയർ ആര്യ രാജേന്ദ്രൻ, ഡെപ്യൂട്ടി മേയർ പി കെ രാജു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി സുരേഷ് കുമാർ, ജില്ലാ കളക്ടർ അനു കുമാരി തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

Leave a Reply

Your email address will not be published.

Previous Story

സംസ്ഥാനത്ത് ആയുഷ്മാന്‍ ഭാരത് സൗജന്യ ചികിത്സ പദ്ധതി വൈകുന്നു

Next Story

മ​ല​യാ​ളികൾ​ ​ക​ഴി​ക്കു​ന്ന​ ​പ​ച്ച​ക്ക​റി​ക​ളി​ൽ​ 13.33 ​ശ​ത​മാ​ന​വും​ ​വി​ഷ​മ​യമെന്ന് റിപ്പോര്‍ട്ട്

Latest from Main News

വിയറ്റ്നാം കോളനി സിനിമയിൽ വില്ലൻ റാവുത്തര്‍, വിജയ രംഗ രാജു അന്തരിച്ചു

വിയറ്റ്നാം കോളനി സിനിമയിൽ വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ച നടൻ വിജയ രംഗ രാജു അന്തരിച്ചു. ചെന്നൈയിലെ സർക്കാർ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. 

മന്ദങ്കാവ് കേരഫഡിൽ താത്കാലിക ജീവനക്കാരെ തിരുകി കയറ്റി തൊഴിലാളികളുടെ അവകാശങ്ങൾ നിഷേധിച്ചാൽ ശക്തമായ പ്രക്ഷോഭത്തിന് നേതൃത്വം നൽകും ഐ എൻ ടി യു സി സംസ്ഥാന ജനറൽ സെക്രട്ടറി മനോജ്‌ എടാണി

നടുവണ്ണൂർ : മന്ദൻകാവ് പ്രദേശത്തുള്ള 26 എ ലേബർ കാർഡുള്ള ലോഡിംങ് തൊഴിലാളികളെ അവഗണിച്ചു കൊണ്ട് എംപ്ലോയ്മെന്റ് വഴിതാൽക്കാലിക നിയമനം നടത്തിയ

മരുന്ന് ക്ഷാമം രോഗികളുടെ എണ്ണം കൂടിയതുകൊണ്ട്; ആരോഗ്യ വകുപ്പ് പരാജയമാണെന്ന വസ്തുതയെ മന്ത്രി തന്നെ സാക്ഷ്യപ്പെടുത്തി. എം.കെ രാഘവൻ എംപി യുടെ ഏകദിന ഉപവാസം അവസാനിച്ചു

കോഴിക്കോട്: മെഡിക്കൽ കോളേജ് ആശുപത്രിയിലെ മരുന്ന് ക്ഷാമം പരിഹരിക്കാൻ നടപടി സ്വീകരിക്കാത്ത സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് മെഡിക്കൽ കോളേജിന് മുൻപിൽ എം.കെ

കേരളത്തിലെ മാധ്യമങ്ങൾ പതിനെട്ടായിരം കോടിയുടെ ഇലക്റ്റോറൽ ബോട്ടിൻ്റെ ചർച്ച എന്തുകൊണ്ട് നടത്തിയില്ല’ -ജോൺ ബ്രിട്ടാസ് എം പി

കേരളത്തിലെ മാധ്യമങ്ങൾ പതിനെട്ടായിരം കോടിയുടെ ഇലക്റ്റോറൽ ബോട്ടിൻ്റെ ചർച്ച എന്തുകൊണ്ട് നടത്തിയില്ല’ കെ എസ് ടി എ 34 >o സംസ്ഥാന

കേരളത്തിലെ സ്വകാര്യസ്ഥാപനങ്ങളില്‍ ഒഴിവുകള്‍; നോര്‍ക്ക നെയിം പദ്ധതിയിലൂടെ തിരിച്ചെത്തിയ പ്രവാസികള്‍ക്ക് അപേക്ഷിക്കാം

സംസ്ഥാനത്തെ സ്വകാര്യ സ്ഥാപനങ്ങളില്‍ ഒഴിവുളള വിവിധ തസ്തികകളിലേക്ക് തിരിച്ചെത്തിയ പ്രവാസികളിൽ നിന്നും സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക റൂട്ട്സ് മുഖേന അപേക്ഷ