സംസ്ഥാനത്ത് ആയുഷ്മാന്‍ ഭാരത് സൗജന്യ ചികിത്സ പദ്ധതി വൈകുന്നു

സംസ്ഥാനത്ത് ആയുഷ്മാന്‍ ഭാരത് സൗജന്യ ചികിത്സ പദ്ധതി വൈകുന്നു. 70 വയസ് കഴിഞ്ഞവര്‍ക്ക് അഞ്ച് ലക്ഷം രൂപവരെ സൗജന്യ ചികിത്സ ഉറപ്പാക്കുന്ന പദ്ധതി കേന്ദ്രത്തില്‍ നിന്നുള്ള മാര്‍ഗരേഖ ലഭിക്കാത്തതാണ് കൊണ്ടാണ് വൈകുന്നതെന്ന് സൂചന.

മാര്‍ഗരേഖയ്ക്കായി ദേശീയ ആരോഗ്യ അതോറിറ്റിക്ക് അരോഗ്യ വകുപ്പ് അഡി. ചീഫ് സെക്രട്ടറി രാജന്‍ ഖൊബ്രഗഡേ ഒന്നിലധികം തവണ കത്ത് നല്‍കിയിരുന്നു. ലഭിച്ചാലുടന്‍ പദ്ധതി തുടങ്ങാനാവുമെന്ന നിലപാടിലാണ് സര്‍ക്കാര്‍.  പദ്ധതിയുടെ 60 ശതമാനം കേന്ദ്രവും 40 ശതമാനം സംസ്ഥാനവും വഹിക്കാമെന്നാണ് ധാരണ. എന്നാല്‍ തുക എത്രയെന്നും ഇതുവരെ അറിയിച്ചിട്ടില്ല. നിലവില്‍ ആയുഷ്മാന്‍ ഭാരത് പദ്ധതിയെ കേരളത്തില്‍ കാരുണ്യ ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതിയുമായി (കാസ്പ്) ലയിപ്പിച്ചാണ് നടപ്പാക്കുന്നത്.

സമാന രീതിയിലാകും 70 വയസ് കഴിഞ്ഞവര്‍ക്കുള്ള സൗജന്യ ചികിത്സാ പദ്ധതിയും നടപ്പാക്കുക. കാസ്പില്‍ 202 സര്‍ക്കാര്‍ ആശുപത്രികളും 386 സ്വകാര്യ ആശുപത്രികളുമുണ്ട്. മാര്‍ഗരേഖ വന്നതിനു ശേഷം സംസ്ഥാനത്ത് ഇതിന്റെ രജിസ്ട്രേഷന്‍ തുടങ്ങിയാല്‍ മതിയെന്നായിരുന്നു തീരുമാനം. എന്നാല്‍, കേന്ദ്ര സര്‍ക്കാരിന്റെ വെബ്‌സൈറ്റ് വഴി നിലവില്‍ ആളുകള്‍ രജിസ്റ്റര്‍ ചെയ്യുന്നുണ്ട്.

Leave a Reply

Your email address will not be published.

Previous Story

രാത്രി യാത്രകളിൽ ഹെഡ് ലൈറ്റ് ഡിം ചെയ്യുക എന്ന കാര്യം പങ്കുവെച്ച് എം വി ഡി

Next Story

സംസ്ഥാന സ്‌കൂൾ കലോത്സവം ജനുവരി 4 മുതൽ 8 വരെ തിരുവനന്തപുരത്ത് നടക്കും

Latest from Main News

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ രണ്ട് കേസുകളും അന്വേഷിക്കുക എസ്പി പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള ക്രൈംബ്രാഞ്ച് സംഘം

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ രണ്ട് കേസുകളും അന്വേഷിക്കുക എസ്പി പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള ക്രൈംബ്രാഞ്ച് സംഘം. ആദ്യ ബലാത്സംഗക്കേസ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. രാഹുലിനെതിരെ

നടിയെ ആക്രമിച്ച കേസില്‍  കുറ്റക്കാരായ പ്രതികളുടെ ശിക്ഷാവിധിയുടെ വാദത്തിനിടെ കോടതിയില്‍ നാടകീയ രംഗങ്ങള്‍

നടിയെ ആക്രമിച്ച കേസില്‍  കുറ്റക്കാരായ പ്രതികളുടെ ശിക്ഷാവിധിയുടെ വാദത്തിനിടെ നാടകീയ രംഗങ്ങള്‍. കോടതിയില്‍ രണ്ടാം പ്രതി മാര്‍ട്ടിന്‍ പൊട്ടിക്കരഞ്ഞു. തെറ്റൊന്നും ചെയ്തിട്ടില്ലെന്നും,

കോഴിക്കോട് ജില്ലയില്‍ 20 വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍

തദ്ദേശ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ജില്ലയിലെ 20 കേന്ദ്രങ്ങളിലായി നടക്കും. രാവിലെ എട്ടിനാണ് വോട്ടെണ്ണല്‍ ആരംഭിക്കുക. ആദ്യം പോസ്റ്റല്‍ ബാലറ്റുകളാണ് എണ്ണുക. ഗ്രാമ,

സ്ഥാനാർത്ഥികളും രാഷ്ട്രീയപാർട്ടികളും ഉപയോഗിച്ച പ്രചാരണസാമഗ്രികൾ നീക്കം ചെയ്യണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ

തദ്ദേശതിരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് അവസാനിച്ചതിനാൽ സ്ഥാനാർത്ഥികളും രാഷ്ട്രീയപാർട്ടികളും ഉപയോഗിച്ച പ്രചാരണ സാമഗ്രികൾ നീക്കം ചെയ്യണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ ഷാജഹാൻ അറിയിച്ചു.

ഇത്തവണത്തെ ക്രിസ്മസ് അവധി ദിനങ്ങള്‍ പ്രഖ്യാപിച്ച് സർക്കാർ

ഇത്തവണത്തെ ക്രിസ്മസ് അവധി ദിനങ്ങള്‍ പ്രഖ്യാപിച്ച് സർക്കാർ. സാധാരണയായി 10 ദിവസമാണ് അവധിയെങ്കില്‍ ഇത്തവണ അത് 11 ദിവസമാണ്. തദ്ദേശ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍