പേരാമ്പ്ര എ.യു.പി സ്കൂളിലെ റിട്ട. അദ്ധ്യാപിക പ്രസന്ന ടീച്ചർ അന്തരിച്ചു. പേരാമ്പ്ര എ യു പി സ്കൂളിലെ തന്നെ റിട്ട. അദ്ധ്യാപകൻ കേളു മാസ്റ്ററുടെ ഭാര്യയാണ്. കഴിഞ്ഞ ദീപാവലി ദീവസം ചീരാത് കത്തിക്കുമ്പോൾ അബദ്ധത്തിൽ തീ പിടിച്ച് 13 ദിവസമായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സംസ്ക്കാരം ഉച്ചക്ക് 2 മണിക്ക് ഉണ്ണിക്കുന്നും ചാലിലെ വീട്ടുവളപ്പിൽ നടക്കും.
