കോഴിക്കോട് റെയിൽവെ സ്റ്റേഷനിൽ ജർമ്മൻ വനിതയെ തെരുവുനായ കടിച്ചു

/

കോഴിക്കോട് റെയിൽവെ സ്റ്റേഷനിൽ ജർമ്മൻ വനിതയ്ക്ക് തെരുവുനായയുടെ കടിയേറ്റു. ഇന്നലെ വൈകിട്ട് 4.20-ന് കോഴിക്കോട് റെയിൽവെ സ്റ്റേഷനിലെ മൂന്നാം പ്ലാറ്റ്ഫോമിൽ വെച്ച് കോഴിക്കോട് നിന്നും കൊച്ചിയിലേക്ക് പോകുകയായിരുന്ന 14 അം​ഗ സംഘത്തിലെ ജർമ്മൻ വനിത ആസ്ട്രിഡ് ഹ്യൂക്കെലിന്റെ (60) വലതു കാലിനാണ് തെരുവുനായയുടെ കടിയേറ്റത്.

കോഴിക്കോട് നിന്നും കാസർ​ഗോഡ്-തിരുവനന്തപുരം വന്ദേഭാരത് എക്സ്പ്രസിൽ (20633) കൊച്ചിയിലേക്ക് പോകാൻ നിൽക്കുമ്പോഴായിരുന്നു തെരുവ്നായയുടെ ആക്രമണം. നായയെ അബദ്ധത്തിൽ ചവിട്ടിയപ്പോഴായിരുന്നു കടിയേറ്റത്. സംഭവം നടന്ന ഉടൻ തന്നെ ആർപിഎഫ് എഎസ്ഐ സി.രഞ്ജിത്തിന്റെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി.

സമീപത്തെ ആർപിഎഫ് കേന്ദ്രത്തിലെത്തിച്ച് സോപ്പ് ഉപയോഗിച്ച് മുറിവു കഴുകിയ ശേഷം കെട്ടി പ്രാഥമിക ശുശ്രൂഷയും നൽകി. തുടർ ചികിത്സയ്ക്ക് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു പോകാൻ ഡോക്ടർ നിർദേശിച്ചെങ്കിലും സംഘം കൊച്ചിയിലേക്കുള്ള യാത്ര തുടരുകയായിരുന്നു. തുടർന്ന് ഇവർ തൃശൂർ സ്റ്റേഷനിൽ ഇറങ്ങിയെന്ന് റെയിൽവേ പൊലീസ് സ്ഥിരീകരിച്ചെങ്കിലും ചികിത്സ തേടിയതായി വിവരമില്ല. പിന്നീട് ഇവരെ കണ്ടെത്താനായില്ലെന്നും പൊലീസ് പറഞ്ഞു.

Leave a Reply

Your email address will not be published.

Previous Story

കേരളത്തിന്റെ ടൂറിസം സ്വപ്നങ്ങൾക്ക് കുതിപ്പേകുന്ന സീപ്ലെയിൻ ഫ്ലാഗ് ഓഫ് ചെയ്തു

Next Story

കാരയാട് തറമലങ്ങാടി താപ്പള്ളി കുനി ചീരു അന്തരിച്ചു

Latest from Local News

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 07 തിങ്കൾ പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 07 തിങ്കൾ പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.   1.ശിശുരോഗ വിഭാഗം ഡോ. ദൃശ്യ 9:30

ആനവാതില്‍ ടൗണ്‍ കോണ്‍ഗ്രസ് കമ്മിറ്റി അനുമോദന സദസ്സ് നടത്തി

  ഉള്ള്യേരി : ആനവാതില്‍ ടൗണ്‍ കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച അനുമോദന സദസ്സ് ഡിസിസി പ്രസിഡന്റ് അഡ്വ കെ. പ്രവീണ്‍കുമാര്‍

ധർമ്മ സന്ദേശ യാത്ര ഒക്ടോബറിൽ ; ജില്ലാതല സ്വാഗത സംഘം രൂപികരിച്ചു

കോഴിക്കോട്: ഒക്ടോബർ 7 മുതൽ 21 വരെ മാർഗ്ഗദർശകമണ്ഡലത്തിന്റെ നേതൃത്വത്തിൽ കാസർഗോഡു നിന്നും തിരുവനന്തപുരത്തേക്ക് സന്യാസിമാർ നയിക്കുന്ന ധർമ്മ സന്ദേശ യാത്രയുടെ