കേരളത്തിന്റെ ടൂറിസം സ്വപ്നങ്ങൾക്ക് കുതിപ്പേകുന്ന സീപ്ലെയിൻ ഫ്ലാഗ് ഓഫ് ചെയ്തു

കേരളത്തിന്റെ ടൂറിസം സ്വപ്നങ്ങൾക്ക് കുതിപ്പേകുന്ന സീപ്ലെയിനിന്റെ ആദ്യ ‘പറക്കൽ’ മന്ത്രിമാരായ മുഹമ്മദ് റിയാസ്, വി ശിവൻകുട്ടി, പി രാജീവ് എന്നിവർ ചേർന്ന് ഫ്ലാഗ് ഓഫ് ചെയ്തു. പത്ത് മിനിറ്റ് നേരം മന്ത്രിമാരുമായി ആകാശത്ത് പറന്ന ശേഷമായിരിക്കും വിമാനം ഇടുക്കിയിലേക്ക് യാത്ര തിരിക്കുക.

കൊച്ചിയിൽ നിന്നും കോഴിക്കോട് നിന്നുമൊക്കെ വളരെ എളുപ്പത്തിൽ യാത്രചെയ്യാൻ കഴിയുന്ന ഈ സ‌‌ർവീസ് വിനോദ സഞ്ചാരികളെ ആകർഷിക്കുമെന്നതിൽ സംശ‌യമില്ല. അതുകൊണ്ട് തന്നെ കേരളത്തിൻ്റെ വിനോദ സഞ്ചാരമേഖലയുടെ വളർച്ചയിൽ സീപ്ലെയിൻ വലിയ പങ്ക് വഹിക്കുമെന്നാണ് കണക്കുകൂട്ടല്‍. വിജയവാഡയിൽ നിന്നാണ് സീപ്ലെയ്ൻ കേരളത്തിലേക്ക് പുറപ്പെട്ടത്. ഞായറാഴ്ച ഉച്ചയോടെ സീപ്ലെയ്ൻ കൊച്ചിയിൽ എത്തിയിരുന്നു.

ഡി ഹാവ് ലാൻഡ് കാനഡ കമ്പനിയുടെ 17 സീറ്റുകളുള്ള സീപ്ലെയ്നാണ് കൊച്ചിയിൽ എത്തിയത്. കനേഡിയൻ പൗരന്മാരായ ഡാനിയൽ മോണ്ട്ഗോമെറി, റോഡ്ഗർ ബ്രിൻഡ്ജർ എന്നിവരാണ് വിമാനത്തിൻ്റെ പൈലറ്റുമാർ. കരയിലും വെള്ളത്തിലും പറന്നിറങ്ങാനാവുന്ന ആംഫീബിയൻ വിമാനമാണ് സീപ്ലെയിൻ. മാട്ടുപ്പെട്ടിയിൽ മന്ത്രി റോഷി അഗസ്റ്റിന്റെ നേതൃത്വത്തിലാവും സീപ്ലെയ്ൻ സ്വീകരിക്കുക.

 

Leave a Reply

Your email address will not be published.

Previous Story

നിങ്ങൾക്ക് ഇനിയും K-TET കിട്ടിയില്ലേ? പേടിക്കേണ്ട ഇന്നു മുതൽ നമുക്ക് പഠിപ്പിക്കാനായി പഠിച്ചു തുടങ്ങാം

Next Story

കോഴിക്കോട് റെയിൽവെ സ്റ്റേഷനിൽ ജർമ്മൻ വനിതയെ തെരുവുനായ കടിച്ചു

Latest from Main News

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ രണ്ട് കേസുകളും അന്വേഷിക്കുക എസ്പി പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള ക്രൈംബ്രാഞ്ച് സംഘം

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ രണ്ട് കേസുകളും അന്വേഷിക്കുക എസ്പി പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള ക്രൈംബ്രാഞ്ച് സംഘം. ആദ്യ ബലാത്സംഗക്കേസ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. രാഹുലിനെതിരെ

നടിയെ ആക്രമിച്ച കേസില്‍  കുറ്റക്കാരായ പ്രതികളുടെ ശിക്ഷാവിധിയുടെ വാദത്തിനിടെ കോടതിയില്‍ നാടകീയ രംഗങ്ങള്‍

നടിയെ ആക്രമിച്ച കേസില്‍  കുറ്റക്കാരായ പ്രതികളുടെ ശിക്ഷാവിധിയുടെ വാദത്തിനിടെ നാടകീയ രംഗങ്ങള്‍. കോടതിയില്‍ രണ്ടാം പ്രതി മാര്‍ട്ടിന്‍ പൊട്ടിക്കരഞ്ഞു. തെറ്റൊന്നും ചെയ്തിട്ടില്ലെന്നും,

കോഴിക്കോട് ജില്ലയില്‍ 20 വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍

തദ്ദേശ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ജില്ലയിലെ 20 കേന്ദ്രങ്ങളിലായി നടക്കും. രാവിലെ എട്ടിനാണ് വോട്ടെണ്ണല്‍ ആരംഭിക്കുക. ആദ്യം പോസ്റ്റല്‍ ബാലറ്റുകളാണ് എണ്ണുക. ഗ്രാമ,

സ്ഥാനാർത്ഥികളും രാഷ്ട്രീയപാർട്ടികളും ഉപയോഗിച്ച പ്രചാരണസാമഗ്രികൾ നീക്കം ചെയ്യണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ

തദ്ദേശതിരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് അവസാനിച്ചതിനാൽ സ്ഥാനാർത്ഥികളും രാഷ്ട്രീയപാർട്ടികളും ഉപയോഗിച്ച പ്രചാരണ സാമഗ്രികൾ നീക്കം ചെയ്യണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ ഷാജഹാൻ അറിയിച്ചു.

ഇത്തവണത്തെ ക്രിസ്മസ് അവധി ദിനങ്ങള്‍ പ്രഖ്യാപിച്ച് സർക്കാർ

ഇത്തവണത്തെ ക്രിസ്മസ് അവധി ദിനങ്ങള്‍ പ്രഖ്യാപിച്ച് സർക്കാർ. സാധാരണയായി 10 ദിവസമാണ് അവധിയെങ്കില്‍ ഇത്തവണ അത് 11 ദിവസമാണ്. തദ്ദേശ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍