പേരാമ്പ്ര. എടവരാട് ഹെൽത്ത് സബ്സെൻ്റർ എടവരാട് ചേനായിൽ തളിർ കുഞ്ഞബ്ദുള്ള ഹാജി സൗജന്യമായി നൽകാമെന്ന് പഞ്ചായത്തിന് സമ്മത പത്രം നൽകിയ സ്ഥലത്ത് നിർമ്മിക്കാൻ 28.10.24 ന് ചേർന്ന പേരാമ്പ്ര പഞ്ചായത്ത് ഭരണസമിതി യോഗം തീരുമാനിക്കുകയും അതു സംബന്ധിച്ച വിവരം എൻ എച്ച് എം (നാഷണൽ ഹെൽത്ത് മിഷൻ) ജില്ലാ മേധാവിയെ പഞ്ചായത്ത് സെക്രട്ടറി രേഖാമൂലം അറിയിക്കുകയും ചെയ്തിരുന്നു. ശേഷം വടകര എം.പി.ഷാഫി പറമ്പിൽ തുടർനടപടികൾ കൈക്കൊള്ളാൻ എൻ എച്ച് എം ജില്ലാ അധികാരികളോട് ആവശ്യപ്പെടുകയും ചെയ്തു.
തുടർന്ന് എൻ എച്ച് എം ജില്ലാമേധാവിയായ DPM (ഡിസ്ട്രിക് പ്രോഗ്രാം മാനേജർ) Dr. സി.കെ. ഷാജി, കൺസൽട്ടിംഗ് എഞ്ചിനീയർമാരായ മിഥുൻരാജ്, ബ്രോണിഷ എന്നിവരടങ്ങിയ ഉദ്യോഗസ്ഥ സംഘം സ്ഥലം പരിശോധിച്ചു. എടവരാട് ചേനായി അങ്ങാടിക്കടുത്തുള്ള പേരാമ്പ്ര-എടവരാട്-ആവള PWD റോഡ് സൈഡിൽ എടവത്ത് പറമ്പിലെ 6.5 (ആറര) സെൻ്റ് സ്ഥലമാണ് അവർ നിർണ്ണയിച്ചത്.
സ്ഥലമുടമ ചേനായി തളിർ കുഞ്ഞബ്ദുല്ല ഹാജി, പഞ്ചായത്ത് പ്രസിഡണ്ട് വി.കെ.പ്രമോദ്, ആക്ഷൻ കമ്മിറ്റി കൺവീനർ ടി.കെ. കുഞ്ഞമ്മത് ഫൈസി, ഭാരവാഹികളായ സി.രാധാകൃഷ്ണൻ മാസ്റ്റർ, പി.ടി.വിജയൻ, അംഗങ്ങളായ കെ.കെ. അമ്മത് തളിർ, എം.എൻ അഹമദ്, എടവത്ത് വാസു, പി.കെ. റാഫി, പി.ശരത് പങ്കെടുത്തു.